ഫയല്‍ ചിത്രം 
World

ഹാരിക്കും മേഗനും രണ്ടാമത്തെ കുഞ്ഞ് ‘ലിലി’;  പേര് എലിസബത്ത് രാജ്ഞിയുടെയും അമ്മ ഡയാനയുടെയും ഓർമയിൽ 

എലിസബത്ത് രാജ്ഞിയെ കുടുംബത്തിലെ ഏറ്റവും അടുപ്പമുള്ളവർ വിളിക്കുന്ന പേരാണ് ലിലിബെറ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ബ്രിട്ടിഷ് രാജകുമാരൻ ഹാരിക്കും ഭാര്യ മേഗന്‍ മാർക്കിളിനും രണ്ടാമത്തെ കുഞ്ഞു പിറന്നു. ‘ലിലിബെറ്റ് ഡയാന മൗണ്ട്ബാറ്റൺ–വിൻസർ എന്നാണു കുഞ്ഞിനു പേരിട്ടത്. മുത്തശ്ശി എലിസബത്ത് രാജ്ഞിയുടെയും ഹാരിയുടെ അമ്മ ഡയാന രാജകുമാരിയുടെയും പേരിന്റെ ഓർമയിലാണ് ഇരുവരും മകൾക്ക് ഈ പേര് നൽകിയത്. എലിസബത്ത് രാജ്ഞിയെ കുടുംബത്തിലെ ഏറ്റവും അടുപ്പമുള്ളവർ വിളിക്കുന്ന പേരാണ് ലിലിബെറ്റ്. ലിലി എന്നാണ് ഓമനപ്പേര്. 

വെള്ളിയാഴ്ച രാവിലെ പ്രാദേശികസമയം 11.40നായിരുന്നു കാലിഫോർണിയയിലെ സാന്റ ബാർബറ കോട്ടേജ് ആശുപത്രിയിലായിരുന്നു ലിലിയുടെ ജനനം. ഹാരി–മേഗൻ ദമ്പതിമാരുടെ പ്രസ് സെക്രട്ടറിയാണ് സന്തോഷ വാർത്ത പുറത്തുവിട്ടത്. 

2018 മേയ് 19നാണ് ഹാരിയും മേ​ഗനും വിവാഹിതരായത്. രണ്ടുവയസ്സുകാരൻ ആർച്ചിയാണ് ഇവരുടെ ആദ്യകുഞ്ഞ്. ബ്രിട്ടീഷ് രാജകുടുംബവുമായുള്ള ബന്ധം അവസാനിപ്പിച്ച ഇവർ കഴിഞ്ഞ വർഷം മാർച്ചിലാണ് യുഎസിലേക്ക് താമസം മാറിയത്. ഇതിനുശേഷം രാജകുടുംബത്തിൽനിന്നു നേരിട്ട അവഗണനയും വിവേചനവും തുറന്നു പറഞ്ഞ മേഗന്റെ അഭിമുഖം ഏറെ വിവാദമായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

SCROLL FOR NEXT