യെവ്‌ഗെനി പ്രിഗോഷിന്‍, പുടിന്‍ 
World

വാഗ്നര്‍ മേധാവിയുമായി പുടിന്‍ ചര്‍ച്ച നടത്തി; വെളിപ്പെടുത്തി റഷ്യ

ജൂണ്‍ 29ന് പുടിന്‍ പ്രിഗോഷിനുമായി സംസാരിച്ചു എന്നാണ് വെളിപ്പെടുത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

സൈനിക അട്ടിമറി നീക്കത്തിന് ശ്രമം നടത്തിയ വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്ഗ്നി പ്രിഗോഷിനുമായി പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ ചര്‍ച്ച നടത്തിയെന്ന് വെളിപ്പെടുത്തി റഷ്യ. ജൂണ്‍ 29ന് പുടിന്‍ പ്രിഗോഷിനുമായി സംസാരിച്ചു എന്നാണ് വെളിപ്പെടുത്തല്‍. 

ജൂണ്‍ 24ന് സംഭവിച്ചതിനെ കുറിച്ച് പ്രസിഡന്റ് വിലയിരുത്തല്‍ നടത്തിയെന്ന് ക്രൈംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.  മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് വാഗ്നര്‍ മേധാവിയുമായി പുടിന്‍ നടത്തിയത്. വാഗ്നര്‍ സേനാംഗങ്ങള്‍ക്ക് റഷ്യന്‍ സേനയുമായി ചേര്‍ന്ന് സഹകരിക്കാന്‍ ഇനിയും അവസരമുണ്ടെന്നും കരാര്‍ പുതുക്കാവുന്നതാണെന്നും പുടിന്‍ ഉറപ്പുനല്‍കിയെന്നും ദിമിത്രി പെസ്‌കോവ് പറഞ്ഞു. രാജ്യത്തിന്റെ തലവന് വാഗ്നര്‍ ഗ്രൂപ്പ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി