പുടിൻ/ഫയല്‍ 
World

യുദ്ധം കടുപ്പിക്കാന്‍ റഷ്യ, മൂന്നു ലക്ഷം റിസര്‍വ് സൈനികരെ സജ്ജമാക്കാന്‍ പുടിന്റെ നിര്‍ദേശം 

സ്വന്തം പ്രദേശം സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോവുമെന്ന് പുടിന്‍

Author : സമകാലിക മലയാളം ഡെസ്ക്

കീവ്: യൂക്രെയ്‌നിലേക്കു സൈനിക നീക്കം ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിന്‍. സ്വന്തം പ്രദേശം സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോവുമെന്ന് പുടിന്‍ പ്രഖ്യാപിച്ചു.

രാജ്യത്ത് കൂടുതല്‍ റിസര്‍വ് സൈന്യത്തെ സജ്ജമാക്കുമെന്ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പുടിന്‍ അറിയിച്ചു. മൂന്നു ലക്ഷം പേരെയാണ് സജ്ജമാക്കുക. രാജ്യത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോവുമെന്നത് വെറും വാക്കല്ലെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.

യൂക്രെയ്‌നില്‍ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങള്‍ റഷ്യയുടെ ഭാഗമാവണോയെന്ന കാര്യത്തില്‍ ഹിത പരിശോധന നടത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൈനിക നീക്കം ശക്തമാക്കുമെന്ന പുടിന്റെ പ്രഖ്യാപനം.

നാറ്റോയുടെ നേതൃത്വത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണ് പുടിന്‍ പറഞ്ഞു. ആണവായുധങ്ങളും വന്‍ നശീകരണ ശേഷിയുള്ള ആയുധങ്ങളും പ്രയോഗിക്കുമെന്നാണ് അവരുടെ ഭീഷണി. നാറ്റോയുടെ പക്കല്‍ ഉള്ളതിനേക്കാള്‍ ആധുനികമായ ആയുധങ്ങള്‍ റഷ്യയുടെ പക്കല്‍ ഉണ്ട് എന്നു മാത്രമാണ് അവരോടു പറയാനുള്ളത്- പുടിന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

'ചൂട് കൂടും', ഒമാനിൽ ഉച്ച വിശ്രമ നിയമം ജൂൺ മുതൽ നടപ്പിലാക്കും

ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT