Qatar waives traffic fines recorded on June 23  x
World

ഇറാൻ - ഇസ്രയേൽ സംഘർഷം : ഗതാഗത നിയമ ലംഘനങ്ങളുടെ പിഴത്തുക ഒഴിവാക്കി ഖത്തർ

രാജ്യത്തുണ്ടായ അടിയന്തര സാഹചര്യത്തിൽ ദേശീയവും തൊഴിൽപരവുമായ ചുമതലകൾ നിറവേറ്റുന്നതിന് പൊതുജനങ്ങളിലെ ഒരു വലിയ വിഭാഗത്തിന് അവരുടെ ജോലിസ്ഥലങ്ങളിലേക്കും സേവന കേന്ദ്രങ്ങളിലേക്കും അതിവേഗം എത്തിച്ചേരേണ്ട സാഹചര്യമുണ്ടായി. സമയബന്ധിതമായി എത്തിച്ചേരാൻ ജനങ്ങൾ കാണിച്ച ഉത്തരവാദിത്തപൂർവമായ സമീപനത്തിനെ അഭിനന്ദിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ദോഹ: ഖത്തറിലെ യുഎസ് വ്യോമത്താവളത്തിൽ അപ്രതീക്ഷിതമായി ഇറാൻ നടത്തിയ മിസൈൽ ആക്രമണം നടത്തിയ ദിവസം ജനങ്ങൾ ഉത്തരവാദിത്വത്തോട് പെരുമാറിയെന്ന് സർക്കാർ. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ 23ന് റജിസ്റ്റർ ചെയ്ത എല്ലാ ഗതാഗത ലംഘനങ്ങളുടെയും പിഴത്തുക ഒഴിവാക്കിയതായും ഖത്തർ അറിയിച്ചു.

രാജ്യത്തുണ്ടായ അടിയന്തര സാഹചര്യത്തിൽ ദേശീയവും തൊഴിൽപരവുമായ ചുമതലകൾ നിറവേറ്റുന്നതിന് പൊതുജനങ്ങളിലെ ഒരു വലിയ വിഭാഗത്തിന് അവരുടെ ജോലിസ്ഥലങ്ങളിലേക്കും സേവന കേന്ദ്രങ്ങളിലേക്കും അതിവേഗം എത്തിച്ചേരേണ്ട സാഹചര്യമുണ്ടായി. സമയബന്ധിതമായി എത്തിച്ചേരാൻ ജനങ്ങൾ കാണിച്ച ഉത്തരവാദിത്തപൂർവമായ സമീപനത്തിനെ അഭിനന്ദിക്കുന്നു. അന്നേ ദിവസം റജിസ്റ്റർ ചെയ്ത ഗതാഗത ലംഘനങ്ങളിലെ പിഴത്തുകയിൽ നിന്ന് ഡ്രൈവർമാരെ ഒഴിവാക്കിയതെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. 

ജൂൺ 23 ലെ മാത്രം ഗതാഗത ലംഘനങ്ങളുടെ പിഴത്തുകയാണ് ഒഴിവാക്കിയതെന്നും ഗതാഗത നിയമം പാലിച്ചു വേണം വാഹനം ഓടിക്കാനെന്നും അധികൃതർ ഓർമപ്പെടുത്തി. 

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാൻ ജൂൺ 23ന് നടത്തിയ മിസൈൽ ആക്രമണങ്ങൾ ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. വ്യോമപാത അടച്ചും സൈനീക വിഭാഗങ്ങളെ അണിനിരത്തിയും ഖത്തർ തിരിച്ചടി നൽകിയിരുന്നു.

All traffic violations incurred on Monday, June 23, will be waived off, according to an announcement by the Qatar Ministry of Interior. In a statement, the Ministry stated: "In light of the exceptional incidents witnessed across the country on Monday, June 23, 2025, the Ministry of Interior announces the waiver of all traffic violations recorded on that day for vehicle drivers."

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

SCROLL FOR NEXT