World

അമേരിക്കയില്‍ റാബിറ്റ് ഫിവര്‍ വ്യാപിക്കുന്നു, മൃഗങ്ങളില്‍ നിന്ന് പകരുന്ന ഈ രോഗത്തെ അറിയാം

യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ യുഎസില്‍ റാബിറ്റ് ഫിവര്‍ അഥവാ ടുലാരീമിയ കേസുകളില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കയില്‍ റാബിറ്റ് ഫിവര്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ യുഎസില്‍ റാബിറ്റ് ഫിവര്‍ അഥവാ ടുലാരീമിയ കേസുകളില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്.

ഫ്രാന്‍സിസെല്ല ടുലാരന്‍സിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് ടുലാരീമിയ. രോഗം ബാധിച്ച മൃഗത്തില്‍ നിന്ന് നേരിട്ടോ ഈച്ചകള്‍ മുഖേനയോ മനുഷ്യര്‍ക്ക് രോഗം പകരാറുണ്ട്. അണ്ണാന്‍,മുയല്‍, എലി, പെരുച്ചാഴി, മാന്‍, പട്ടി, പൂച്ച, ചെമ്മരിയാട് എന്നീ മൃഗങ്ങളേയും ചില പക്ഷികളേയും ഈ രോഗം ബാധിക്കാറുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുമായുള്ള സമ്പര്‍ക്കം കൊണ്ടും ശരിയായ വിധത്തില്‍ പാകം ചെയ്യാതെ മാംസം കഴിക്കുന്നതു വഴിയും മൃഗങ്ങളുടെ വിസര്‍ജ്ജ്യങ്ങള്‍ കൊണ്ട് മലിനമായ ജലം കുടിക്കുന്നതുകൊണ്ടും മൃഗങ്ങളെ കടിച്ച പ്രാണികളുടെ കടിയേല്‍ക്കുന്നതും വഴിയും രോഗം മനുഷ്യരിലേയ്ക്ക് സംക്രമിക്കാറുണ്ട്.

2000ത്തില്‍ മസാച്യുസെറ്റ്‌സിലെ ഒരു മുന്തിരിത്തോട്ടത്തിലാണ് ഈ രോഗം ആദ്യമായി പകര്‍ന്ന് പിടിച്ചത്. ആറ് മാസത്തോളം ഈ രോഗം പടര്‍ന്നു പിടിക്കുകയും അതിന്റെ ഫലമായി ഒരാള്‍ മരിക്കുകയും ചെയ്തു. 15 പേര്‍ക്കാണ് അന്ന് രോഗം പിടിപെട്ടത്. 5 മുതല്‍ 9 വയസ് വരെ പ്രായമുള്ള കുട്ടികള്‍, 65-84 വയസുവരെ പ്രായമുള്ള പുരുഷന്‍മാര്‍ എന്നിവര്‍ ഉയര്‍ന്ന അപകടസാധ്യത മേഖലയില്‍ ഉള്‍പ്പെടുന്നവരാണ്. രക്ത പരിശോധനയിലൂടെ രോഗനിര്‍ണയം സാധ്യമാണെങ്കിലും രോഗനിര്‍ണയം പലപ്പോഴും ദുഷ്‌കരമാകാറുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഴിഞ്ഞം ഓഹരി കൈമാറ്റം: മുഖ്യമന്ത്രി വിഡി സതീശൻറെ നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡിന് അതൃപ്തി

സൂറത്കൽ സ്വർണം പൊട്ടിക്കൽ കേസ്: കണ്ണൂർ സ്വദേശി ഉൾപ്പെടെ മൂന്ന് പേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു

'പൊതുപദ്ധതികള്‍ക്കായി ആരാധനാലയങ്ങളുടെ ഭൂമി ഏറ്റെടുക്കാം'; നിയമതടസ്സമില്ലെന്ന് അലഹബാദ് ഹൈക്കോടതി

കണ്ണൂർ നഗരസഭാ മുൻ കൗൺസിലർ പ്രശാന്ത് മാറോളി (പ്രശാന്ത് ബാബു) നിര്യാതനായി

വീക്കെൻഡിൽ വൈകിയുള്ള ഉറക്കം, ഭക്ഷണം! ഈ റൂട്ടീൻ മാറ്റം ആരോ​ഗ്യത്തെ എങ്ങനെ ബാധിക്കുന്നു, 'വീക്കെൻഡ് റീസെറ്റ്' ദോഷമാണോ?