തലസ്ഥാനമായ ദമാസ്‌കസ് വളഞ്ഞ് വിമതര്‍ എപി
World

തലസ്ഥാനമായ ദമാസ്‌കസ് വളഞ്ഞ് വിമതര്‍, സുപ്രധാന നഗരങ്ങള്‍ പിടിച്ചെടുത്തു; സിറിയന്‍ പ്രസിഡന്റ് രാജ്യം വിട്ടതായി അഭ്യൂഹം

പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് ഇപ്പോഴും ദമാസ്‌കസില്‍ത്തന്നെയുണ്ടെന്ന് ഓഫിസ് അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ദമാസ്‌കസ്: ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ തലസ്ഥാനമായ ദമാസ്‌കസ് വളഞ്ഞ് വിമത സൈന്യം. മൂന്ന് സുപ്രധാന നഗരങ്ങള്‍ പിടിച്ചതായി ഹയാത് താഹ്രീര്‍ അല്‍ഷാം അവകാശപ്പെട്ടു. വിമത നീക്കത്തിനിടെ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാജ്യം വിട്ടെന്ന് അഭ്യൂഹമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അത് നിഷേധിച്ചു.

വടക്കുള്ള അലപ്പോ, മധ്യമേഖലയായ ഹമ, കിഴക്ക് ദെയ്ര്‍ അല്‍ സോര്‍ എന്നിവിടങ്ങള്‍ കയ്യടക്കിയ വിമതര്‍ തെക്കന്‍ മേഖലയുടെ നിയന്ത്രണം ഏതാണ്ടു പൂര്‍ണമായും പിടിച്ചെടുത്തു. ക്വിനെയ്ത്ര, ദേറാ, സുവെയ്ദ എന്നീ തെക്കന്‍ പ്രദേശങ്ങളും കയ്യടക്കി. വിമോചനത്തിന്റെ അവസാന നിമിഷങ്ങളിലെത്തിയെന്ന് തലവന്‍ അഹമ്മദ് അല്‍ ഷാറാ വീഡിയോ സന്ദേശത്തിലൂടെ അവകാശപ്പെട്ടു.

സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് ഇപ്പോഴും ദമാസ്‌കസില്‍ത്തന്നെയുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. അസദ് രാജ്യം വിട്ടതായി വിദേശമാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത പരത്തുകയാണെന്നും ആരോപിച്ചു. അസദിനെ പിന്തുണയ്ക്കുന്ന ഇറാനും തുര്‍ക്കിയും റഷ്യയും ദോഹയില്‍ ചര്‍ച്ച നടത്തി.

വിമതസേനയെ നയിക്കുന്ന ഹയാത് താഹ്രീര്‍ അല്‍ഷാം ഭീകര സംഘടനയാണെന്നും സിറിയന്‍ പ്രദേശങ്ങള്‍ പിടിച്ചടക്കാന്‍ അവരെ അനുവദിക്കരുതെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടു. സിറിയന്‍ സര്‍ക്കാരിന് എല്ലാ സഹായവും നല്‍കുമെന്ന് ഇറാന്‍ അറിയിച്ചു. എന്നാല്‍ വിഷയത്തില്‍ ഇടപെടാന്‍ ഇല്ലെന്ന് അമേരിക്ക വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT