പുടിന്‍, ഫയല്‍ ചിത്രം 
World

യുദ്ധം റിപ്പോര്‍ട്ട് ചെയ്തു; റേഡിയോ സ്‌റ്റേഷന്‍ പൂട്ടിച്ച് റഷ്യ

മാധ്യമങ്ങള്‍ യുദ്ധം, അധിനിവേശം, ആക്രമണം തുടങ്ങിയ വാക്കുകള്‍ പ്രയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് റഷ്യന്‍ സര്‍ക്കാര്‍ റേഡിയോ സ്‌റ്റേഷന്റെ സംപ്രേഷണം തടഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്


യുദ്ധത്തിന്റെ റിപ്പോര്‍ട്ട് നല്‍കിയ റേഡിയോ ചാനലിന്റെ സംപ്രേഷണം തടഞ്ഞ് റഷ്യ. മാധ്യമങ്ങള്‍ യുദ്ധം, അധിനിവേശം, ആക്രമണം തുടങ്ങിയ വാക്കുകള്‍ പ്രയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് റഷ്യന്‍ സര്‍ക്കാര്‍ റേഡിയോ സ്‌റ്റേഷന്റെ സംപ്രേഷണം തടഞ്ഞത്. 

'എഖോ മോസ്‌ക്വി റേഡിയോ സ്‌റ്റേഷന്റെ സംപ്രേഷണമാണ് തടഞ്ഞത്. 'സോവിയറ്റ് യൂണിയന് ശേഷം, റഷ്യയില്‍ ഉദയം ചെയ്ത മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി കണക്കാക്കുന്ന എഖോ മോസ്‌ക്വി റേഡിയോ സ്‌റ്റേഷന്റെ സംപ്രേഷണം മോസ്‌കോയുടെ യുക്രൈന്‍ അധിനിവേശത്തെ കുറിച്ചുള്ള കവറേജിന്റെ പേരില്‍ തടഞ്ഞു.'- വാര്‍ത്താ ഏജന്‍സിയായ എഫ്പി റിപ്പോര്‍ട്ട് ചെയ്തു. 

സര്‍ക്കാര്‍ നല്‍കുന്ന വാര്‍ത്തകള്‍ മാത്രമേ നല്‍കാന്‍ പാടുള്ളുവെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദേശമുണ്ടായിരുന്നു. യുദ്ധത്തിന് എതിരെ ആയിരക്കണക്കിന് പേര്‍ മോസ്‌കോയില്‍ ഉള്‍പ്പെടെ പ്രതിഷേധം സംഘടിപ്പിച്ച പശ്ചാത്തലത്തിലാണ് മാധ്യമങ്ങള്‍ക്ക് നിര്‍ദേശം വന്നത്. ഇതിന് പിന്നാലെ, യുക്രൈനിലെ ടിവി ചാനലുകളുടെ ടവറുകള്‍ തകര്‍ക്കുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര്‍ ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും