റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍  ഫയല്‍
World

യുക്രൈനെതിരെ മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ, പ്രതികരിക്കാതെ യുക്രൈന്‍

രണ്ടാം ലോകമഹായുദ്ധത്തിലെ റഷ്യന്‍ വിജയത്തെ അനുസ്മരിക്കുന്ന ആഘോഷദിനങ്ങള്‍ ആയതിനാലാണ് ഈ ദിവസങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: യുക്രൈനെതിരെ മൂന്നുദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. മേയ് എട്ടാം തീയതി മുതല്‍ പത്താം തീയതി വരെയുള്ള ദിവസങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടാം ലോകമഹായുദ്ധത്തിലെ റഷ്യന്‍ വിജയത്തെ അനുസ്മരിക്കുന്ന ആഘോഷദിനങ്ങള്‍ ആയതിനാലാണ് ഈ ദിവസങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

വിജയദിവസത്തിന്റെ എണ്‍പതാം വാര്‍ഷികം പ്രമാണിച്ച് മേയ് 7-8 അര്‍ധരാത്രി മുതല്‍ മേയ് 10-11 അര്‍ധരാത്രിവരെ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണ്. ഇക്കാലയളവില്‍ എല്ലാത്തരത്തിലുമുള്ള യുദ്ധനടപടികള്‍ നിര്‍ത്തിവെക്കുകയാണെന്ന് പ്രസ്താവനയില്‍ റഷ്യ അറിയിച്ചു.

റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച വേളയില്‍, യുക്രൈനില്‍ നിന്ന് സമാനമായ നടപടിയാണ് പ്രതീക്ഷിക്കുന്നതെന്നും മോസ്‌കോ അറിയിച്ചു. അതേസമയം, വിഷയത്തില്‍ യുക്രൈന്റെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും, രാജ്യസഭ വഴി കേന്ദ്രമന്ത്രി പദവിയിലേക്ക്?; ബിജെപി മുഖ്യമന്ത്രി വരും

ക്ഷേത്രോത്സവത്തിനിടെ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം, ഗുരുതരപരിക്ക്, രണ്ട് പേര്‍ പിടിയില്‍

പുത്തന്‍ ബൈക്ക് വാങ്ങാന്‍ പ്ലാനുണ്ടോ?, ബാധ്യതയില്ലാതിരിക്കാന്‍ 20-4-10 റൂള്‍ പ്രയോജനപ്പെടും; വിശദാംശങ്ങള്‍

ഓറൽ കാൻസർ ലക്ഷണങ്ങൾ, ഇവ നിസ്സാരമാക്കരുത്

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ രാജിവച്ചു, എ വി ഗോപിനാഥ് പദവിയിലേക്ക്

SCROLL FOR NEXT