കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് സലാം എയര്‍ പ്രതീകാത്മക ചിത്രം
World

പ്രവാസികള്‍ക്ക് ആശ്വാസം; കേരളത്തിലേക്ക് ഉള്‍പ്പെടെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് സലാം എയര്‍

ആഭ്യന്തര രാജ്യാന്തര സെക്ടറുകളിലേക്ക് 19 ഒമാനി റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്കുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

മസ്‌കത്ത്: പ്രവാസികള്‍ക്ക് ആശ്വാസമായി കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് ഒമാന്‍ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍. ഉത്സവ സീസണുകളില്‍ നാട്ടിലെത്താന്‍ ഉയര്‍ന്ന വിമാന നിരക്ക് നല്‍കിയുന്ന പ്രവാസികള്‍ക്ക് ക്രിസ്മസിന് ആശ്വാസമാകുന്നതാണ് ഓഫര്‍ നിരക്കുകള്‍.

ആഭ്യന്തര രാജ്യാന്തര സെക്ടറുകളിലേക്ക് 19 ഒമാനി റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്കുകള്‍. മസ്‌കത്ത്, സലാല സെക്ടറുകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട സര്‍വീസുകളില്‍ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭ്യമാണ്. കേരള സെക്ടറിലും കമ്പനി കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ പ്രഖ്യാച്ചിട്ടുണ്ട്. കേരളത്തിലെ കോഴിക്കോട്ടേക്കും ഇന്ത്യയിലെ മറ്റു സെക്ടറുകളായ ഡല്‍ഹി, ജയ്പൂര്‍ ലക്നൗ എന്നിവിടങ്ങളിലേക്കും 25 റിയാലാണ് നിരക്ക്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മസ്‌കത്തില്‍ നിന്ന് സലാല, ദുകം, ഫുജൈറ, ദുബായ്, ലാഹോര്‍, കറാച്ചി, മുള്‍ട്ടാന്‍, പെഷവാര്‍, സിയാല്‍കോട്ട്, ഇസ്ലാമാബാദ്, ശിറാസ് സെക്ടറുകളിലേക്ക് 19 റിയാലിന് ടിക്കറ്റ് ലഭിക്കും. സെപ്തംബര്‍ 15നും ഡിസംബര്‍ 15നും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക. ഈ മാസം 31ന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യണം. ഓഫര്‍ നിരക്കില്‍ ഏഴ് കിലോ ഹാന്‍ഡ് ലഗേജ് മാത്രമാകും അനുവദിക്കുക. കൂടുതല്‍ ബാഗേജിന് അധികം തുക നല്‍കേണ്ടി വരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

'2022ലെ ഫൈനൽ തോൽവി വലിയ മുറിവ്, എന്റെ ഉറക്കം പോലും നഷ്ടപ്പെടുത്തി'

'എന്റെ ഭാ​ഗം ഒഴിവാക്കുകയാണെന്ന് ബാലാജി പറഞ്ഞു'; 'കറുപ്പി'ലെ തന്റെ റോൾ കട്ട് ചെയ്തതിനെക്കുറിച്ച് ആര്യ

SCROLL FOR NEXT