വാഷിങ്ടണ്‍: അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ മസാജ് പാര്‍ലറുകളില്‍ വെടിവയ്പ് നടത്തിയ 21 കാരന്‍ കടുത്ത ലൈംഗിക ആസക്തിയുള്ളയാളാണെന്ന് റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ കൈമാറിയ വിവരങ്ങളും നേരത്തെ ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് മാധ്യമങ്ങള്‍ പ്രതിയെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. കടുത്ത ലൈംഗിക ആസക്തിയുള്ള പ്രതി അശ്ലീലചിത്രങ്ങള്‍ക്കും അടിമയായിരുന്നെന്ന് പൊലീസ് പറയുന്നു
കഴിഞ്ഞദിവസമാണ് ജോര്‍ജിയ സ്വദേശിയായ റോബര്‍ട്ട് ആരോണ്‍ അറ്റ്‌ലാന്റയിലെ മൂന്ന് മസാജ് പാര്‍ലറുകളില്‍ വെടിവയ്പ് നടത്തിയത്. ആക്രമണത്തില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഏഷ്യക്കാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന വാദം തള്ളുന്നതാണ് പുതിയ തെളിവുകള്‍. അറസ്റ്റിലായതിന് ശേഷം പ്രതി നല്‍കിയ മൊഴികളും മറ്റു വെളിപ്പെടുത്തലുകളും അടിസ്ഥാനമാക്കിയാണ് വംശീയ ആക്രമണമാണെന്ന ആരോപണം അന്വേഷണ ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നത്. വംശീയവെറി മാത്രമാണ് ആക്രമണത്തിന് കാരണമെന്ന് പറയാനാകില്ലെന്നും പ്രതിയുടെ ലൈംഗിക ആസക്തിയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരങ്ങളെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
കടുത്ത ലൈംഗിക ആസക്തിയുള്ള പ്രതി പ്രതി പലപ്പോഴും സ്പാകളും മസാജ് പാര്‍ലറുകളും പ്രലോഭിച്ചിരുന്നതായി മൊഴി നല്‍കി. അതിനാല്‍ ഇതെല്ലാം ഇല്ലാതാക്കുകയായിരുന്നു തന്റെ ആഗ്രഹമെന്നും റോബര്‍ട്ട് പറഞ്ഞതായി പൊലീസ് പറയുന്നു. ആക്രമണത്തിനായി ഉപയോഗിച്ച തോക്ക് ഹോളി സ്പ്രിംഗ്‌സിലെ കടയില്‍നിന്നാണ് വാങ്ങിയതെന്നും ഇയാള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. അതിനിടെ, റോബര്‍ട്ട് ലൈംഗികതയ്ക്കും അശ്ലീലചിത്രങ്ങള്‍ക്കും അടിമയാണെന്ന് വെളിപ്പെടുത്തി ഇയാളെ നേരത്തെ പരിചയമുള്ള 35കാരനും രംഗത്തെത്തി. അറ്റ്‌ലാന്റയിലെ പുനരധിവാസ കേന്ദ്രത്തില്‍ റോബര്‍ട്ടിനൊപ്പം താമസിച്ച ടെയ്‌ലര്‍ ബേയ്‌ലസ് എന്നയാളാണ് കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
മയക്കുമരുന്നിന് അടിമയായി ടെയ്‌ലര്‍ ചികിത്സ തേടിയ സമയത്താണ് റോബര്‍ട്ടും കേന്ദ്രത്തിലെത്തുന്നത്. 2019 അവസാനം മുതല്‍ 2020 ഫെബ്രുവരി വരെ റോബര്‍ട്ട് ചികിത്സാകേന്ദ്രത്തിലുണ്ടായിരുന്നു.
ലൈംഗിക ആസക്തി മാറ്റാനായി പതിവായി മസാജ് പാര്‍ലറുകള്‍ സന്ദര്‍ശിച്ചിരുന്ന വ്യക്തിയായിരുന്നു റോബര്‍ട്ട്. അമിതമായ ലൈംഗിക ആസക്തി മാറാനായാണ് അയാള്‍ ചികിത്സ തേടിയിരുന്നത്. അതേസമയം, കടുത്ത വിശ്വാസിയായ റോബര്‍ട്ടിന് താന്‍ ചെയ്യുന്ന കാര്യങ്ങളില്‍ വലിയ കുറ്റബോധവുമുണ്ടായിരുന്നു. പലപ്പോഴും ഇത്തരം പ്രവൃത്തികളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിട്ടും ലൈംഗിക ആസക്തി കാരണം അതിനു കഴിഞ്ഞില്ലെന്നാണ് റോബര്‍ട്ട് അന്നുപറഞ്ഞത്. ഇക്കാര്യങ്ങളില്‍ പശ്ചാത്തപിച്ചിരുന്ന റോബര്‍ട്ടിന് പ്രാര്‍ഥനയിലേക്കും മറ്റും മടങ്ങാന്‍ ആഗ്രഹിച്ചിരുന്നതായും ടെയ്‌ലര്‍ വെളിപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates