Sharjah Police warns against cyber fraudsters  Emirates news agency
World

സൈബർ തട്ടിപ്പുകാരെ സൂക്ഷിക്കണം ; മുന്നറിയിപ്പുമായി ഷാർജ പൊലീസ്

സൈബർ തട്ടിപ്പുകൾക്കെതിരേ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ബോധവത്കരണം നൽകുക എന്ന ലക്ഷ്യമിട്ട് ഷാർജ പൊലീസ് പുതിയ പദ്ധതി നടപ്പാക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

ഷാർജ: സൈബർ തട്ടിപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പൗരന്മാർ ജാഗ്രത പുലർത്തണമെന്ന് ഷാർജ പൊലീസ് ഡിജിറ്റൽ ക്രൈം ഡിപ്പാർട്ട്മെന്റ് മേധാവി ലെഫ്. കേണൽ സുൽത്താൻ ബിൻ താലിഹ്‌ പറഞ്ഞു.

സൈബർ തട്ടിപ്പുകൾക്കെതിരേ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ബോധവത്കരണം നൽകുക എന്ന ലക്ഷ്യമിട്ട് ഷാർജ പൊലീസ് പുതിയ ബോധവൽക്കരണ ക്യാംപെയിൻ നടപ്പാക്കുന്നു.

സൈബർ ആക്രമണങ്ങൾ, തട്ടിപ്പുകൾ, ഓൺലൈൻ ഭീഷണികൾ തുടങ്ങിയവയിൽനിന്ന് എങ്ങിനെ രക്ഷനേടാമെന്നു പൊതുജനങ്ങളെ ബോധവത്കരിക്കുകയാണ് ഈ പദ്ധതി.

പൗരന്മാർ വ്യക്തിഗത വിവരങ്ങൾ സൂക്ഷിക്കുന്നതിനൊപ്പം തന്നെ സൈബർ തട്ടിപ്പുകൾ തടയാനുള്ള സംവിധാനങ്ങളും പരിശീലിക്കണം. സുരക്ഷിതമായ ഓൺലൈൻ ഉപയോഗം പഠിപ്പിക്കുന്നതിനും പദ്ധതി സഹായകരമാകുമെന്ന് അധികൃതർ പറഞ്ഞു. സ്‌കൂൾ, യൂണിവേഴ്‌സിറ്റി തലങ്ങളിലും വിവിധ കമ്യൂണിറ്റി കൗൺസിലുകളിലും ഇതുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചുവരുന്നതായി ലെഫ്.കേണൽ സുൽത്താൻ ബിൻ താലിഹ്‌ പറഞ്ഞു.

Sharjah Police has launched an initiative to educate the public on how to protect themselves from cyber attacks, fraud, and online threats.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

SCROLL FOR NEXT