ഷേഖ് ഹസീന  എപി
World

'ബംഗ്ലാദേശ് ആഭ്യന്തരകലാപത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണം'; ആദ്യമായി പ്രതികരിച്ച് ഷേഖ് ഹസീന

കലാപത്തെ തുടര്‍ന്ന് രാജ്യം വിട്ടശേഷം ആദ്യമായാണ് ഷെയ്ഖ് ഹസീന പ്രസ്താവനയിറക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ ആഭ്യന്തരകലാപത്തെ തുടര്‍ന്ന് അധികാരത്തില്‍ നിന്ന് പുറത്തായതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീന. രാജ്യത്ത് ജൂലൈയില്‍ നടന്ന അക്രമ സംഭവങ്ങളിലും കൊലപാതകങ്ങളിലും ശരിയായ അന്വേഷണം നടക്കണമെന്നും അക്രമസംഭവങ്ങളില്‍ ഏര്‍പ്പെട്ടവരെ ശിക്ഷിക്കണമെന്നും ഹസീന ആവശ്യപ്പെട്ടു.

കലാപത്തെ തുടര്‍ന്ന് രാജ്യം വിട്ടശേഷം ആദ്യമായാണ് ഷെയ്ഖ് ഹസീന പ്രസ്താവനയിറക്കുന്നത്. കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ഷെയ്ഖ് ഹസീന ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം ചേരുന്നുവെന്നും അറിയിച്ചു. മകന്‍ സജീബ് വസേദിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയാണ് ഹസീന ആദ്യ പ്രസ്താവന പുറത്തിറക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

''ആഗസ്റ്റ് 15 ദേശീയ വിലാപ ദിനം മാന്യമായും ഗൗരവത്തോടെയും ആചരിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. പുഷ്പമാലകള്‍ അര്‍പ്പിച്ചും ബംഗബന്ധു ഭബാനില്‍ പ്രാര്‍ത്ഥിച്ചും എല്ലാ ആത്മാക്കളുടെയും മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുക,' മകന്‍ സജീബ് വസേദ് പങ്കുവെച്ച പ്രസ്താവനയില്‍ ഷേഖ് ഹസീനയുടെ പറഞ്ഞു.

''കഴിഞ്ഞ ജൂലൈ മുതല്‍, പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമത്തില്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പൊലീസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, തൊഴിലാളികള്‍, അവാമി ലീഗ് നേതാക്കള്‍, തൊഴിലാളികള്‍, കാല്‍നടയാത്രക്കാര്‍, വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍, എന്നിവര്‍ക്ക് ജീവന്‍ നഷ്ടമായി. അവര്‍ക്ക് വേണ്ടി അനുശോചനം രേഖപ്പെടുത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുന്നതായും ഷേഖ് ഹസീന പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ലക്ഷ്യം 25 ലക്ഷം രൂപയാണോ?, അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

'മുപ്പത് കഴിഞ്ഞാൽ പിന്നെ "തള്ളച്ചികൾ " ആയി, കാലമൊക്കെ മാറി, കൂപമണ്ഡൂകങ്ങളേ'; കുറിപ്പ്

SCROLL FOR NEXT