ഷേഖ് ഹസീന ഫയല്‍
World

തെരഞ്ഞെടുപ്പ് നടത്തിയാല്‍ അമ്മ ബംഗ്ലാദേശിലേക്ക് മടങ്ങും, ഷേഖ് ഹസീനയുടെ മകന്‍

അവാമി ലീഗ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ഷേഖ് ഹസീന സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന് മകന്‍. ആഴ്ചകളോളം നീണ്ട പ്രതിഷേധത്തെത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് ഹസീന ഇന്ത്യയിലേയ്ക്ക് പലായനം ചെയ്തത്. അതേസമയം നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള താല്‍ക്കാലിക സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തു.

യുഎസിലുള്ള ഷേഖ് ഹസീനയുടെ മകന്‍ സജീബ് വാസെദ് ജോയ് ആണ് ഷേഖ് ഹസീന് തിരികെ പോകുന്നത് സംബന്ധിച്ച് വ്യക്തമാക്കിയിട്ടുള്ളത്. അവാമി ലീഗ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചതില്‍ ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിക്ക് പ്രാതിനിധ്യമില്ല. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ വ്യാപകമായി നടന്ന അക്രമണങ്ങളെത്തുടര്‍ന്ന് 300ഓളം പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇന്ത്യയില്‍ കഴിയുന്ന ഷേഖ് ഹസീന ബ്രിട്ടനില്‍ അഭയം തേടാന്‍ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബ്രിട്ടന്‍ പ്രതികരിച്ചിട്ടില്ല. ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയുമായി സംസാരിച്ചെങ്കിലും അനുകൂലമായ മറുപടി ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് പരാജയം എൽഡിഎഫിന്റെ അവസാനമല്ല; കൂടുതൽ കരുത്തോടെ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഗണ്‍മാന്‍മാരുടെ 'രക്ഷാപ്രവര്‍ത്തനം': കേസ് അന്വേഷണത്തിന് പൊലീസിലെ 'സിങ്കം', ആരാണ് ഷൗക്കത്തലി

കോഴിക്കോട് രക്ഷിതാക്കളോടൊപ്പം ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടികളെ കാണാതായി, പരാതി

'നിങ്ങളെ രക്ഷിക്കാന്‍ ആരും വരില്ല, സ്വന്തം കാലില്‍ നിന്ന ശേഷം മതി കല്യാണം'; യുവതികളോട് കങ്കണ

ധവളപത്രം തയ്യാറാക്കാന്‍ പ്രത്യേക സമിതിയായി, പരാജയം എല്‍ഡിഎഫിന്റെ അവസാനമല്ലെന്ന് പിണറായി, സഞ്ജുവിനെ തഴഞ്ഞു; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT