ഷേയ്ഖ് നയീം കാസിം എക്സ്
World

ഹസന്‍ നസ്‌റല്ലയുടെ പിന്‍ഗാമി, ഹിസ്ബുല്ലയുടെ പുതിയ തലവനായി ഷേയ്ഖ് നയീം കാസിം

ഹിസ്ബുല്ലയുടെ തലവനായിരുന്ന ഹസന്‍ നസ്‌റല്ല ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പിന്‍ഗാമിയായി ഷേയ്ഖ് നയീം കാസിം എത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ബെയ്‌റൂട്ട്: ലെബനനനിലെ സായുധസംഘവും രാഷ്ട്രീയശക്തിയുമായ ഹിസ്ബുല്ലയുടെ തലവനായി ഷേയ്ഖ് നയീം കാസിമിനെ തെരഞ്ഞെടുത്തു. 30 വര്‍ഷത്തിലേറെയായി ഹിസ്ബുല്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന നേതാവാണ് നയീം കാസിം. ഹിസ്ബുല്ലയുടെ തലവനായിരുന്ന ഹസന്‍ നസ്‌റല്ല ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പിന്‍ഗാമിയായി ഷേയ്ഖ് നയീം കാസിം എത്തുന്നത്.

സെപ്റ്റംബര്‍ 28-ന് ബെയ്‌റൂട്ടില്‍ നടത്തിയ ആക്രമണത്തിലാണ് ഹസന്‍ നസ്‌റല്ലയെ ഇസ്രയേല്‍ വധിച്ചത്. തെക്കന്‍ ബെയ്‌റൂട്ടിലെ ദഹിയയിലുള്ള ഹിസ്ബുല്ല ആസ്ഥാനത്തിനുനേരെ നടന്ന ശക്തമായ വ്യോമാക്രമണത്തിലാണ് നസ്‌റല്ല കൊല്ലപ്പെട്ടത്. 1982-ലെ ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തിനു പിന്നാലെ ഹിസ്ബുല്ല സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചയാളായിരുന്നു ഹസന്‍ നസ്‌റല്ല.

1953 ല്‍ ബെയ്‌റൂട്ടില്‍ ലെബനന്റെ തെക്ക് ഭാഗത്ത് നിന്നുള്ള ഒരു കുടുംബത്തില്‍ ജനിച്ച ഖാസിമിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത് ലെബനന്‍ ഷിയ അമാല്‍ പ്രസ്ഥാനത്തില്‍ നിന്നാണ്. 1979ല്‍ ഇറാന്റെ ഇസ്ലാമിക വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ ഈ ഗ്രൂപ്പ് വിട്ടു. 1992ല്‍ ഹിസ്ബുല്ല ഗ്രൂപ്പ് ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചതുമുതല്‍ പ്രചാരണങ്ങളുടെ ജനറല്‍ കോര്‍ഡിനേറ്ററായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍