അല്‍ വലീദ് ബില്‍ ഖാലിദ് ബിന്‍ തലാല്‍  എക്‌സ്
World

20 വര്‍ഷമായി 'ഉറങ്ങുന്ന രാജകുമാരന്‍'; സൗദി അറേബ്യയുടെ നോവ്, എന്താണ് അല്‍ വലീദിന് സംഭവിച്ചത്?

2019ല്‍ അദ്ദേഹത്തിന്റെ വിരലുകള്‍ പതിയെ ഒന്ന് ചലിച്ചിരുന്നു. തല ചെറുതായി ഒന്ന് മാറി. എന്നാല്‍ അതിന് ശേഷം ഒരു പുരോഗതിയും രേഖപ്പെടുത്തിയില്ല.

Author : സമകാലിക മലയാളം ഡെസ്ക്

ജിദ്ദ: സൗദി അറേബ്യയിലെ ഉറങ്ങുന്ന രാജകുമാരന്‍ എന്നറിയപ്പെടുന്ന അല്‍ വലീദ് ബില്‍ ഖാലിദ് ബിന്‍ തലാലിന് 36 വയസ് തികഞ്ഞു. ഏകദേശം രണ്ട് പതിറ്റാണ്ടായി ഇദ്ദേഹം കോമയിലാണ്. 20 വര്‍ഷമായി അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ഒരു പുരോഗതിയും ഇല്ല.

വെന്റിലേറ്ററും ജീവന്‍ രക്ഷാ സംവിധാനവും ഉപയോഗിച്ചാണ് അദ്ദേഹത്തിന്റെ പ്രാണന്‍ നിലനിര്‍ത്തുന്നത്. 2019ല്‍ അദ്ദേഹത്തിന്റെ വിരലുകള്‍ പതിയെ ഒന്ന് ചലിച്ചിരുന്നു. തല ചെറുതായി ഒന്ന് മാറി. എന്നാല്‍ അതിന് ശേഷം ഒരു പുരോഗതിയും രേഖപ്പെടുത്തിയില്ല.

ലോകത്ത് കിട്ടാവുന്നതില്‍ വെച്ചേറ്റവും മികച്ച ചിക്തസയും പരിരക്ഷയും ഉറപ്പാക്കാന്‍ സാധിക്കുന്ന കുടുംബത്തിലെ അംഗമാണ് അല്‍ വലീദ് രാജകുമാരന്‍. എന്നാല്‍ പണം കൊണ്ട് നേടാവുന്നതിലും അപ്പുറം എന്തോ ഒന്ന് വെല്ലുവിളിയായി നില്‍ക്കുന്നു ഇപ്പോഴും. ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്‍മാരില്‍ ഒരാളാ. അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ മകനാണ് ഇദ്ദേഹം.

എന്താണ് രാജുമാരന് സംഭവിച്ചത്

2005ലാണ് അല്‍ വലീദ് രാജകുമാരന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായ അപകടം നടന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 18ന് രാജകുമാരന്റെ പ്രായം 36 ആയി. സൈനിക കോളജില്‍ പഠിക്കുന്ന കാലത്താണ് അദ്ദേഹത്തിന് കാര്‍ അപകടമുണ്ടായത്. തുടര്‍ന്ന് കോമയിലാവുകയായിരുന്നു. റിയാദിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലാണ് രാജകുമാരനെ പരിചരിക്കുന്നത്. ട്യൂബ് വഴിയാണ് ഭക്ഷണം നല്‍കുന്നത്. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയാല്‍ മരണം സംഭവിച്ചേക്കാം. ജീവിതത്തിലേയ്ക്ക് തിരിച്ച് വരാന്‍ പറ്റാത്ത വിധം പരിക്കേറ്റുവെന്ന് ബോധ്യമായ വേളയില്‍ വെന്റിലേറ്ററില്‍ നിന്ന് നീക്കാന്‍ ഡോക്ടര്‍മാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ പിതാവ് തടഞ്ഞു. വൈദ്യ ലോകത്തിന്റെ പ്രതീക്ഷ കൈവിടുമ്പോഴും രാജകുടുംബത്തിന്റെ പ്രതീക്ഷ നഷ്ടമായിരുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു