ചിത്രം: ഫേസ്ബുക്ക് 
World

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ചീര വാങ്ങി; വീട്ടിലെത്തി തുറന്നുനോക്കിയപ്പോള്‍ വിഷപ്പാമ്പ് 

കടയില്‍ പാക്കറ്റില്‍ സൂക്ഷിച്ചിരുന്ന രണ്ടുകെട്ട് ചീരയ്ക്കിടയിലാണ് പാമ്പിനെ കണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ചീര വീട്ടിലെത്തി തുറന്നുനോക്കിയപ്പോള്‍ പാക്കറ്റിനകത്ത് കണ്ടത് പാമ്പിനെ. കടയില്‍ പാക്കറ്റില്‍ സൂക്ഷിച്ചിരുന്ന രണ്ടുകെട്ട് ചീരയ്ക്കിടയിലാണ് പാമ്പിനെ കണ്ടത്. സിഡ്‌നിയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ എന്നയാള്‍ക്കാണ് അപ്രതീക്ഷിതമായി പാമ്പിനെ നേരിടേണ്ടിവന്നത്. 

"പാക്കറ്റ് തുറന്നപ്പോള്‍ ഒരു ചെറിയ നാക്ക് പുറത്തേക്ക് വരുന്നത് കണ്ട് ഞാന്‍ ശരിക്കും ഞെട്ടി. ശ്രദ്ധിച്ചുനോക്കിയപ്പോഴാണ് പാമ്പാണെന്ന് മനസിലായത്. ശരിക്കും പരിഭ്രമിച്ചുപോയി",അലക്‌സ് പറഞ്ഞു. പാക്കറ്റ് ചെറുതായി കീറിത്തുടങ്ങിയെന്ന് കണ്ടെത്തിയ ഉടനെ ചീരയും പാമ്പിനെയും ഒരു പ്ലാസ്റ്റിക് ബോക്‌സിലേക്ക് മാറ്റി. ഇതിനുശേഷം അധികൃതരെ വിവരമറിയിച്ചു. പാമ്പ് പിടിത്തക്കാരനെത്തി പാമ്പിനെ നീക്കം ചെയ്‌തെന്ന് അലക്‌സ് പറഞ്ഞു. 

ഓസ്‌ട്രേലിയയിലെ പാക്കേജിങ് കേന്ദ്രത്തിന്‍ നിന്നാവാം പാമ്പ് പാക്കറ്റില്‍ കയറിപ്പറ്റിയത് എന്നാണ് കരുതുന്നത്. വിഷമുള്ള ഇനമാണെന്ന് അധികൃതര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്