World

പൂച്ചയെ അകത്താക്കിയപ്പോള്‍ കരുതിക്കാണില്ല ഇങ്ങനെയൊരു ഗതികേട്!; കമ്പി വേലിക്കുള്ളില്‍ കുടുങ്ങി പെരുമ്പാമ്പ്, തല പുറത്ത് (വീഡിയോ)

വളര്‍ത്തു പൂച്ചയെ ആഹാരമാക്കിയ ശേഷം രക്ഷപെടാന്‍ ശ്രമിച്ച പെരുമ്പാമ്പ് കമ്പിവേലിക്കുള്ളില്‍ കുടുങ്ങി കിടന്നത് മണിക്കൂറുകളോളം

സമകാലിക മലയാളം ഡെസ്ക്

ഇരയെ അകത്താക്കിയതിന് ശേഷമുള്ള ആശ്വാസം ഈ പെരുമ്പാമ്പിന് അധികം നേരം നീണ്ടില്ല. വളര്‍ത്തു പൂച്ചയെ ആഹാരമാക്കിയ ശേഷം രക്ഷപെടാന്‍ ശ്രമിച്ച പെരുമ്പാമ്പ് കമ്പിവേലിക്കുള്ളില്‍ കുടുങ്ങി കിടന്നത് മണിക്കൂറുകളോളം. തുടര്‍ന്ന് ശ്രമകരമായ ദൗത്യത്തിന് ഒടുവില്‍ കമ്പി മുറിച്ച് മാറ്റിയ ശേഷമാണ് പാമ്പിനെ പുറത്തെടുത്തത്.

മധ്യ തായ്‌ലന്‍ഡിലെ പ്രകാനിലാണ് സംഭവം നടന്നത്.  മതിലിലൂടെ കയറി രക്ഷപെടാന്‍ ശ്രമിക്കവേയാണ് പാമ്പ് കമ്പിവേലിയില്‍ കുടുങ്ങിയത്. വേലിക്കുള്ളിലൂടെ മറുവശത്തേക്ക് കടക്കാനായി തലയിട്ടെങ്കിലും ഇര വിഴുങ്ങിയതിനാല്‍ വീര്‍ത്ത വയറിന്റെ ഭാഗം കുടുങ്ങുകയായിരുന്നു. വേലിയില്‍ കുടുങ്ങിയ പെരുമ്പാമ്പിനെ കണ്ട വീട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരെ വിവരമറിയിച്ചു. ഏകദേശം പത്തടിയോളം നീളമുള്ള പെരുമ്പാമ്പാണ് വേലിയില്‍ കുടുങ്ങിയത്.

രക്ഷാപ്രവര്‍ത്തകരെത്തി പെരുമ്പാമ്പിനെ അഴികള്‍ക്കുള്ളിലൂടെ വലിച്ചു പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പാമ്പിന്റെ തലയിലും വാലിയും പിടിച്ച ശേഷം അതിന്റെ ശരീരത്തിന് അപകടം സംഭവിക്കാത്ത വിധത്തില്‍ കമ്പി മുറിച്ചു മാറ്റിയ ശേഷമാണ് പാമ്പിനെ പുറത്തെടുക്കാനായത്. ഏകദേശം ഒരു മണിക്കൂറോളമെടുത്താണ് പാമ്പിനെ അഴികള്‍ക്കുള്ളില്‍ നിന്നും പുറത്തെത്തിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

SCROLL FOR NEXT