എഎഫ്പി ഫയൽ ചിത്രം 
World

വാര്‍ത്താസമ്മേളനത്തിടെ ദക്ഷിണ കൊറിയന്‍ പ്രതിപക്ഷനേതാവിന് കുത്തേറ്റു,വീഡിയോ

അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

സിയോള്‍: വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ ദക്ഷിണ കൊറിയന്‍ പ്രതിപക്ഷനേതാവ് ലീ ജെ മ്യുങ്ങിന് കുത്തേറ്റു. ചൊവ്വാഴ്ച തുറമുഖ നഗരമായ ബുസാനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ലീ ജേ മ്യുങ്ങിന്റെ കഴുത്തിന് കുത്തേറ്റത്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

നിര്‍മാണത്തിലിരിക്കുന്ന രാജ്യത്തെ പുതിയ വിമാനത്താവളം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ മുന്നില്‍ നിന്ന് അജ്ഞാതനായ ഒരാള്‍ കഴുത്തില്‍ കുത്തുകയായിരുന്നു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ ദക്ഷിണ കൊറിയന്‍ ടെലിവിഷന്‍ ചാനലുകളിലൂടെ പുറത്തുവന്നു. 

വീഡിയോയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ലീ ജെ മ്യൂങ്ങിന് നേരെ അക്രമി എത്തി കഴുത്തില്‍ കുത്തുന്നത് കാണാം. ആക്രമണത്തില്‍ ലീ ജെ മ്യുങ് നിലത്ത് വീഴുന്നതും കാണാം. സംഭവത്തിന് പിന്നാലെ 
സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

​സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT