പ്രതീകാത്മക ചിത്രം 
World

ബഹിരാകാശത്തേയ്ക്ക് ഉറുമ്പുകള്‍, നാരങ്ങ, ഉള്ളി, ഐസ്‌ക്രീം എത്തിക്കാന്‍ സ്‌പേസ് എക്‌സ് 

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റ് പുറപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റ് പുറപ്പെട്ടു. 2,200 കിലോഗ്രാം വരുന്ന ചരക്കുമായി ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഇന്നലെയാണ് പുറപ്പെട്ടത്.

നാസയ്ക്കു വേണ്ടിയുള്ള സ്‌പേസ് എക്‌സിന്റെ 23-ാം ദൗത്യമാണ് ഇന്നലെ നടന്നത്. പൂര്‍ണമായും പുനരുപയോഗിച്ച റോക്കറ്റിലായിരുന്നു വിക്ഷേപണം. കാര്‍ഗോ ഇന്ന് നിലയത്തിലെത്തും. ബഹിരാകാശത്തു വിവിധ പരീക്ഷണങ്ങള്‍ക്കായി ഉറുമ്പുകള്‍, ചില ചെടികള്‍, കൊഞ്ചുകള്‍ എന്നിവയും ചരക്കില്‍ ഉള്‍പ്പെടുന്നു. ഗേള്‍സ് സ്‌കൗട്‌സ് എന്ന സംഘടനയുടേതാണ് ഈ ദൗത്യം.നിലയത്തിലെ അന്തേവാസികളായ 7 ബഹിരാകാശ യാത്രികര്‍ക്കു കഴിക്കാനായി അവക്കാഡോ, ഉള്ളി, നാരങ്ങ, ഐസ്‌ക്രീം എന്നിവയും നാസ കൊടുത്തുവിട്ടിട്ടുണ്ട്.

ഗിതായ് എന്ന ജാപ്പനീസ് സ്റ്റാര്‍ട്ടപ്പിന്റെ യന്ത്രക്കൈയും ഉണ്ട്. ഭാവിയില്‍ ഉപഗ്രഹങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും ചന്ദ്രഖനനം പോലെയുള്ള പദ്ധതികള്‍ക്കും സഹായമാകും ഈ യന്ത്രക്കൈ. ബഹിരാകാശത്തു വച്ച് കാര്‍ഗോ വഹിക്കുന്ന ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ വേറിട്ടശേഷം, റോക്കറ്റിന്റെ ആദ്യ ഘടകം തിരികെ കടലില്‍ വീഴുകയും സ്‌പേസ് എക്‌സ് കമ്പനിയുടെ ഡ്രോണ്‍ കപ്പല്‍ ഇതു പിടിച്ചെടുക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT