ബ്രസീലിയൻ വാണ്ടറിങ് സ്‌പൈഡർ 
World

ഈ ചിലന്തി കടിച്ചാല്‍ മണിക്കൂറുകള്‍ നീളുന്ന ലൈംഗിക ഉദ്ധാരണം; മരണം വരെ സംഭവിക്കാം, സൂപ്പര്‍മാര്‍ക്കറ്റ് അടച്ചു

നാല് ഇ‍ഞ്ച് നീളത്തിൽ കറുപ്പും ചുവപ്പുമായിരുന്നു ചിലന്തിയുടെ നിറം

Author : സമകാലിക മലയാളം ഡെസ്ക്

സാധനങ്ങൾക്കിടയിൽ മാരക വിഷമുള്ള ചിലന്തിയെ കണ്ടതിനെ തുടർന്ന് ഓസ്ട്രിയയിൽ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടി. സൂപ്പർമാർക്കറ്റിൽ സൂക്ഷിച്ചിരുന്ന പഴങ്ങളുടെ ബോക്‌സിനുള്ളിലാണ് ലോകത്തിലെ ഏറ്റവും മാരക വിഷമുള്ള ചിലന്തികളിൽ ഒന്നായ 'ബ്രസീലിയൻ വാണ്ടറിങ് സ്‌പൈഡർ' എന്ന് അറിയപ്പെടുന്ന ചിലന്തിയെ കണ്ടെത്തിയത്. നാല് ഇ‍ഞ്ച് നീളത്തിൽ കറുപ്പും ചുവപ്പുമായിരുന്നു ചിലന്തിയുടെ നിറം.

ചിലന്തിയെ തിരിച്ചറിഞ്ഞതിന് പിന്നാലെ അധികൃതർ സൂപ്പർമാർക്കറ്റ് അടച്ചിടാൻ നിർദേശിച്ചു. ഇവയുടെ വിഷമെറ്റാൽ മരണം വരെ സംഭവിക്കാം. കഠിനമായ വേദനയും മണിക്കൂറുകള്‍ നീളുന്ന ലൈംഗിക ഉദ്ധാരണവും അനുഭവപ്പെടാം. ഹൈപ്പൊഥെർമിയ, കാഴ്ച മങ്ങൽ, ഹൃദയാഘാതത്തിന് വരെ കാരണമാകാം. 

ചൊവ്വാഴ്‌ച സ്റ്റോർ മാനേജർ പഴങ്ങളുടെ ബോക്സ് പരിശോധിക്കുന്നതിനിടെയാണ് ചിലന്തിയെ കണ്ടത്. ഉടൻ അ​ഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. എന്നാൽ തുടർന്നു നടത്തിയ പരിശോധനയിൽ ചിലന്തിയെ കണ്ടെത്തിയില്ല. 
എന്നാൽ ഒരാഴ്ചത്തെ അണുനശീകരണ നടപടികൾക്ക് ശേഷം സൂപ്പർമാർക്കറ്റ് വീണ്ടും തുറക്കുമെന്നും സ്റ്റോർ ഉടമ അറിയിച്ചു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍