ഫിഡല്‍ സ്‌ക്വയറില്‍ സ്ഥാപിച്ച കാസ്‌ട്രോയുടെ പ്രതിമ/ ചിത്രം: ഫെയ്‌സ്ബുക്ക് 
World

റഷ്യയില്‍ കാസ്‌ട്രോയുടെ പ്രതിമ; 'യഥാര്‍ത്ഥ ഇതിഹാസ'മെന്ന് പുടിന്‍, ക്യൂബന്‍ ബന്ധം ശക്തമാക്കുമെന്ന് പ്രഖ്യാപനം

യുക്രൈന്‍- റഷ്യ യുദ്ധം കൊടുമ്പിരികൊണ്ടു നില്‍ക്കുന്ന സാഹചര്യത്തില്‍, ക്യൂബയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള പുടിന്റെ നീക്കം ലോകരാഷ്ട്രീയത്തില്‍ ചര്‍ച്ചയായി

Author : സമകാലിക മലയാളം ഡെസ്ക്

ക്യൂബന്‍ മുന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോയുടെ പ്രതിമ റഷ്യയില്‍ സ്ഥാപിച്ച് പുടിന്‍. ക്യൂബന്‍ പ്രസിഡന്റ് മിഖേല്‍ ദിയസ് കാനലിന്റെ റഷ്യന്‍ സന്ദര്‍ശനത്തിടെയാണ് പുടിനും കാനലും ചേര്‍ന്ന് പ്രതിന അനാച്ഛാദനം ചെയ്തത്. യുക്രൈന്‍- റഷ്യ യുദ്ധം കൊടുമ്പിരികൊണ്ടു നില്‍ക്കുന്ന സാഹചര്യത്തില്‍, ക്യൂബയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള പുടിന്റെ നീക്കം ലോകരാഷ്ട്രീയത്തില്‍ ചര്‍ച്ചയായി. 

'നന്‍മയുടെയും സമാധനത്തിന്റെയും നീതിയുടെയും ആശങ്ങള്‍ വിജയിക്കുന്നതിന് വേണ്ടി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച നേതാവാണ് ഫിഡല്‍ കാസ്‌ട്രോ.ഇരുപതാം നൂറ്റാണ്ടുകണ്ട ഏറ്റവും സമര്‍ത്ഥനായ നേതാവായിരുന്നു കാസ്‌ട്രോ, ഒരു യഥാര്‍ത്ഥ ഇതിഹാസം. റഷ്യയും ക്യൂബയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും'-പുടിന്‍ പറഞ്ഞു. 

മോസ്‌കോയിലെ സോകോല്‍ ജില്ലയിലെ ഫിഡല്‍ കാസ്‌ട്രോ സ്‌ക്വയറിലാണ് മൂന്നു മീറ്റര്‍ ഉയരമുള്ള വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ചുവന്ന റോസാപൂക്കള്‍ കൊണ്ട് തയ്യാറാക്കിയ ഒരു ബൊക്കെയും ഇരു നേതാക്കളും പ്രതിമയ്ക്ക് ചുവട്ടില്‍ സമര്‍പ്പിച്ചു.

ക്യൂബയില്‍ തന്റെ പ്രതിമ സ്ഥാപിക്കരുതെന്ന് മരിക്കുന്നതിന് മുന്‍പ് കാസ്ട്രോ പറഞ്ഞിരുന്നു. പുടിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ്, റഷ്യയില്‍ പ്രതിമ സ്ഥാപിച്ചതെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഖേല്‍ ദിയസ് കാനല്‍ പറഞ്ഞു. 

യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, സാമ്പത്തിക ഉപരോധം അടക്കമുള്ള നീക്കങ്ങളുമായി അമേരിക്കയും യൂറോപ്യന്‍ യൂണിയനും മുന്നോട്ടു പോകുമ്പോഴാണ് പുടിന്റെ പുതിയ നീക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!