Tarique Rahman A P
World

ബംഗ്ലാദേശില്‍ സത്യപ്രതിജ്ഞ നാളെ; ലോക്‌സഭാ സ്പീക്കര്‍ പങ്കെടുക്കും

പാര്‍ലമെന്റ് സമുച്ചയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല പങ്കെടുക്കും

Author : സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബംഗ്ലാദേശില്‍ ബിഎന്‍പി നേതാവ് താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ നാളെ വൈകീട്ട് നാലിന് സത്യപ്രതിജ്ഞ ചെയ്യും. പാര്‍ലമെന്റ് സമുച്ചയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല പങ്കെടുക്കും.

എംപിമാരുടെ സത്യപ്രതിജ്ഞ രാവിലെ ഒന്‍പതിന് നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എഎംഎം നസീര്‍ ഉദ്ദിന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.

ബംഗ്ലദേശില്‍ 299 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 209 സീറ്റാണ് ബിഎന്‍പി നേടിയത്. 20 വര്‍ഷത്തിനു ശേഷമാണ് ബിഎന്‍പി അധികാരത്തില്‍ തിരിച്ചെത്തുന്നത്. 2024ലെ പ്രക്ഷോഭത്തിലൂടെ ഷെയ്ഖ് ഹസീന സര്‍ക്കാരിനെ പുറത്താക്കിയ ശേഷം ബംഗ്ലദേശില്‍ നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പായിരുന്നു ഇത്.

Swearing-in ceremony in Bangladesh tomorrow; Lok Sabha Speaker to attend

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് പരാജയം എൽഡിഎഫിന്റെ അവസാനമല്ല; കൂടുതൽ കരുത്തോടെ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഗണ്‍മാന്‍മാരുടെ 'രക്ഷാപ്രവര്‍ത്തനം': കേസ് അന്വേഷണത്തിന് പൊലീസിലെ 'സിങ്കം', ആരാണ് ഷൗക്കത്തലി

കോഴിക്കോട് രക്ഷിതാക്കളോടൊപ്പം ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടികളെ കാണാതായി, പരാതി

'നിങ്ങളെ രക്ഷിക്കാന്‍ ആരും വരില്ല, സ്വന്തം കാലില്‍ നിന്ന ശേഷം മതി കല്യാണം'; യുവതികളോട് കങ്കണ

ധവളപത്രം തയ്യാറാക്കാന്‍ പ്രത്യേക സമിതിയായി, പരാജയം എല്‍ഡിഎഫിന്റെ അവസാനമല്ലെന്ന് പിണറായി, സഞ്ജുവിനെ തഴഞ്ഞു; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT