Swedish climate minister at EU meeting with three-month-old baby X
World

മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി യൂറോപ്യന്‍ യൂണിയന്‍ യോഗത്തില്‍ സ്വീഡിഷ് കാലാവസ്ഥാ മന്ത്രി

2022ല്‍ അധികാരമേറ്റ സമയം സ്വീഡന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെന്ന റെക്കോഡ് 30-കാരിയായ റൊമിന സ്വന്തമാക്കിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

സ്റ്റോക്ക്‌ഹോം: യൂറോപ്യന്‍ യൂണിയന്റെ യോഗത്തിന് തന്റെ മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞുമായെത്തി സ്വീഡന്റെ കാലാവസ്ഥാ മന്ത്രി റൊമിനാ പൗര്‍മോഖ്താരി. കാലാവസ്ഥാ വ്യതിയാന നയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനായി വ്യാഴാഴ്ച ചേര്‍ന്ന ഒരുദിവസം നീണ്ട യോഗത്തിലാണ് റൊമിന മകന്‍ ആദവുമായി എത്തിയത്. യൂറോപ്യന്‍ യൂണിയന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരംഗം കുഞ്ഞുമായി എത്തുന്നതെന്ന് യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ലക്സംബര്‍ഗിലാണ് യോഗം നടന്നത്.

2022ല്‍ അധികാരമേറ്റ സമയം സ്വീഡന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെന്ന റെക്കോഡ് 30-കാരിയായ റൊമിന സ്വന്തമാക്കിയിരുന്നു. അതിന് ശേഷം യൂറോപ്യന്‍ യൂണിയന്‍ യോഗത്തില്‍ കുഞ്ഞുമായെത്തി വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മന്ത്രി. ഇടയ്ക്ക് ഒരുതവണ ഒന്ന് കരഞ്ഞത് ഒഴിച്ചാല്‍ ബാക്കി സമയം മുഴുവന്‍ പരിപൂര്‍ണമായി ആദം യോഗത്തോട് സഹകരിച്ചു.

റൊമിന യോഗത്തില്‍ സംസാരിക്കവെയാണ് കുഞ്ഞ് ആദം കരഞ്ഞത്. ഉടന്‍ അവനെ ആശ്വസിപ്പിച്ചുകൊണ്ട്, 'നല്ല ടൈമിങ്, ആദം' എന്ന് അമ്മ റൊമിന പറഞ്ഞുകൊണ്ട് പ്രസംഗം തുടര്‍ന്നു. പ്രസവാവധി കഴിഞ്ഞ് വീണ്ടും ഓഫീസിലെത്തിയ ഉടന്‍ തന്നെയാണ് റൊമിന യോഗത്തിനെത്തിയത്. അതേസമയം റൊമിനയുടെ ഭര്‍ത്താവ് സ്വീഡനില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സെപ്റ്റംബര്‍ വരെ അവധിയിലാണ്. ഭര്‍ത്താവും റൊമിനയ്ക്കൊപ്പം ലക്സംബര്‍ഗിലെത്തിയിരുന്നു.

ജോലിയും മാതൃത്വവും ഒന്നിച്ച് വരുമ്പോള്‍ അതില്‍ ഒന്നിനെ മാത്രമായി തെരഞ്ഞെടുക്കേണ്ടതില്ല എന്നതിന് മാതൃക കാണിക്കുകയായിരുന്നു എന്റെ ഉദ്ദേശം. എന്നാല്‍ അതിന് ദിനോസറിന്റെ കാലത്തെ ചിന്താഗതികളുമായി നടക്കാത്ത ഒരു ജീവിതപങ്കാളി കൂടെ വേണം. പുരോഗമനപരമായി ചിന്തിക്കുന്നതും ഒപ്പം നിന്ന് ഉത്തരവാദിത്തം പങ്കിടാന്‍ തയ്യാറുള്ളതുമായ ഒരാള്‍.' കുഞ്ഞിനെ യോഗത്തിന് കൊണ്ടുവന്നതിനെ കുറിച്ച് റൊമിന പറഞ്ഞു. ഒരു രാഷ്ട്രീയയോഗത്തില്‍ കുഞ്ഞിനെ കൊണ്ടുവന്നുവെന്നതുകൊണ്ട് ഒരു പ്രശ്നവുമില്ലെന്ന് പറഞ്ഞുകൊണ്ട് പോളണ്ടിന്റെ ഡെപ്യൂട്ടി കാലാവസ്ഥാ മന്ത്രി റൊമിനയെ പിന്തുണയ്ക്കുകയും ചെയ്തു.

Swedish climate minister at EU meeting with three-month-old baby

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

വൈഭവിന്റെ അരങ്ങേറ്റം ഇന്നില്ല, അയര്‍ലന്‍ഡിനെതിരെ ഓപണറാകാന്‍ സഞ്ജു; ശ്രേയസിനു കീഴില്‍ ഇന്ത്യയിറങ്ങുന്നു

വാര്‍ഷിക പലിശ 7.5 ശതമാനം, പത്തുവര്‍ഷം കൊണ്ട് തുക ഇരട്ടിയാകും; അറിയാം ഈ സ്‌കീം

ഒരാഴ്ചയക്കിടെ ഗുരുവായൂരപ്പന് രണ്ടാമത്തെ സ്വര്‍ണക്കീരീടം; ഇത്തവണ 37 പവന്റെത്

ഒരു വര്‍ഷത്തെ ശമ്പളം 4.25 കോടി രൂപ, 35കാരന്‍ ജോലി ഉപേക്ഷിച്ച് പുതിയ മേഖലയില്‍, വാരുന്നത് കോടികള്‍; ചെയ്തത് ഇത്രമാത്രം