'എനിക്ക് ദേഷ്യം നിയന്ത്രിക്കാന്‍ കഴിയാത്ത പ്രശ്‌നമുണ്ട്, പരിഹരിച്ച് വരുന്നു; ഞാനല്‍പ്പം പഴഞ്ചനാണ്'; ധ്രുവ് വിക്രം പറഞ്ഞത്

സോഷ്യല്‍ മീഡിയ ചര്‍ച്ചകളോട് ധ്രുവ് വിക്രം ഇതുവരേയും പ്രതികരിച്ചിട്ടില്ല.
Dhruv Vikram
Dhruv Vikramഇന്‍സ്റ്റഗ്രാം
Updated on
1 min read

അച്ഛന്റെ പാതയിലൂടെയാണ് ധ്രുവ് വിക്രം സിനിമയിലെത്തുന്നത്. ആദ്യ സിനിമ മുതല്‍ തന്നെ ധ്രുവിന്റെ കരിയറില്‍ അച്ഛന്റെ പിന്തുണയുണ്ട്. ഇരുവരും ഒരുമിച്ച് അഭിനയിച്ച മഹാന്‍ എന്ന ചിത്രത്തിലൂടെയാണ് ധ്രുവ് കയ്യടി നേടുന്നത്. പിന്നാലെ അഭിനയിച്ച മാരി സെല്‍വരാജ് ചിത്രത്തിലൂടെ തന്നിലെ നടനെ അടയാളപ്പെടുത്തുകയും ചെയ്തു.

തന്റെ ദേഷ്യത്തെക്കുറിച്ച് ധ്രുവ് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. മുമ്പൊരിക്കല്‍ ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ധ്രുവ് പറഞ്ഞ വാക്കുകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. തനിക്ക് ദേഷ്യം കൈകാര്യം ചെയ്യുന്നതില്‍ പ്രശനമുണ്ടെന്നാണ് ധ്രുവ് അന്ന് പറഞ്ഞത്.

'അതെ എനിക്ക് ദേഷ്യം കൈകാര്യം ചെയ്യുന്നതില്‍ പ്രശ്‌നമുണ്ട്. അത് നിയന്ത്രിക്കാന്‍ കഴിയാതെ വരും. പക്ഷെ ഇപ്പോള്‍ ഞാനത് പരിഹരിച്ചു കൊണ്ടിരിക്കുകയാണ്. മെഡിറ്റേഷനൊന്നും ചെയ്യുകയല്ല. കണ്ണുകള്‍ പതിയെ അടയ്ക്കും. എന്നിട്ട് കുറച്ച് സമയം മിണ്ടാതിരിക്കും. സെല്‍ഫ് മോട്ടിവേറ്റ് ചെയ്യും' എന്നാണ് ധ്രുവ് പറഞ്ഞത്.

ആദ്യത്തെ ഡേറ്റ് ആര് ബില്ല് കൊടുക്കണം എന്ന ചോദ്യത്തോടും ധ്രുവ് പ്രതികരിക്കുന്നുണ്ട്. തന്റേത് പഴഞ്ചന്‍ ചിന്താഗതിയാണെന്ന് വേണമെങ്കില്‍ പറയാം. എന്നിരുന്നാലും ആദ്യ ഡേറ്റില്‍ പുരുഷന്‍ തന്നെ ബില്ല് അടയ്ക്കണം എന്നാണ് എന്റെ അഭിപ്രായമെന്നാണ് ധ്രുവ് പറയുന്നുണ്ട്.

നടി അനുപമ പരമേശ്വരന്റെ അഭിമുഖം ചര്‍ച്ചയായതോടെയാണ് ധ്രുവിന്റെ പഴയ അഭിമുഖവും പൊന്തി വരുന്നത്. ധ്രുവും അനുപമയും പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം രണ്ട് വര്‍ഷക്കാലം താന്‍ നാര്‍സിസിസ്റ്റിക് അബ്യൂസിന് ഇരയായെന്നും തന്റേതൊരു ടോക്‌സിക് റിലേഷന്‍ഷിപ്പ് ആയിരുന്നുവെന്നുമാണ് അനുപമ പറഞ്ഞത്.

ധ്രുവിനെ പേരെടുത്ത് പറയാതെയായിരുന്നു അനുപമയുടെ പ്രതികരണം. എന്നാല്‍ ഇരുവരുടേയും പ്രണയ വാര്‍ത്തകളും പ്രണയ തകര്‍ച്ചയെക്കുറിച്ചുള്ള സൂചനകളും ചേര്‍ത്തുവച്ച് ധ്രുവിലേക്ക് വിരല്‍ ചൂണ്ടുകയാണ് സോഷ്യല്‍ മീഡിയ. അതേസമയം സോഷ്യല്‍ മീഡിയ ചര്‍ച്ചകളോട് ധ്രുവ് വിക്രം ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Dhruv Vikram
കിട്ടിയതൊക്കെ മഹാഭാഗ്യമെന്നു കരുതി കഴിഞ്ഞു കൂടിയ സ്ത്രീകള്‍ അനുപമയെ കേള്‍ക്കണം!
Dhruv Vikram
കുഞ്ചാക്കോ ബോബന്റെ 'ഉന്മാദം' ഒടിടിയിലേക്ക്; എവിടെ കാണാം
Dhruv Vikram
50 സ്ക്രീനുകൾ; കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ​ഗ്രൂപ്പായി മാജിക് ഫ്രെയിംസ്
Summary

Old interview of Dhruv Vikram gets viral after Anupama Parameswaran interview.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com