ഫോട്ടോ: ട്വിറ്റർ 
World

വെടിയുതിർത്ത് താലിബാന്റെ വിജയാ​ഹ്ലാദം; മരിച്ചു വീണത് കുഞ്ഞുങ്ങളടക്കം നിരവധി പേർ (വീഡിയോ)

വെടിയുതിർത്ത് താലിബാന്റെ വിജയാ​ഹ്ലാദം; മരിച്ചു വീണത് കുഞ്ഞുങ്ങളടക്കം നിരവധി പേർ (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പഞ്ച്ശീർ പ്രവിശ്യ പിടിച്ചടക്കി എന്നവകാശപ്പെട്ട് വെടിയുതിർത്ത് താലിബാൻ നടത്തിയ ആഘോഷത്തിൽ കുഞ്ഞുങ്ങളടക്കം നിരവധി പേർ മരിച്ചു. വെടിയേറ്റാണ് ഇവരുടെ മരണം. 

അഫ്​ഗാനിസ്ഥാനിലെ പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്ത വാർത്തയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. താലിബാന്റെ വെടിയേറ്റ് പരിക്കേറ്റ ബന്ധുക്കളെ ആശുപത്രിയിലെത്തിക്കുന്നതിന്റെ ദൃശ്യങ്ങളും വാർത്താ ഏജൻസികൾ പങ്കുവെച്ചിട്ടുണ്ട്. 

വെള്ളിയാഴ്ചയാണ് പഞ്ച്ശീർ പ്രവിശ്യ പിടിച്ചടക്കി എന്നവകാശപ്പെട്ട് താലിബാൻ രംഗത്തെത്തിയത്. എന്നാൽ അവകാശവാദത്തെ പ്രതിരോധ സേന തള്ളിക്കളഞ്ഞു. റിപ്പോർട്ട് പാക് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും പ്രതിരോധ സേന ഇപ്പോഴും പോരാട്ടം തുടരുകയാണെന്നും വ്യക്തമാക്കി നേതാക്കൾ രംഗത്തെത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും ഇരുട്ടില്‍ തന്നെ; എസിയുടെ താപനില 25ഡിഗ്രിക്ക് മുകളിലാക്കണം; അലങ്കാരവിളക്കുകള്‍ വേണ്ട; പവര്‍ കട്ട് ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് മന്ത്രി

കേരളത്തില്‍ കപ്പല്‍ നിര്‍മാണത്തിന് ടാറ്റ ഗ്രൂപ്പ്; തൂഫാനില്‍ കേരളത്തിന് കൈ കൊടുത്ത് തമിഴ്‌നാട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

കേരള ഗ്രാമീണ ബാങ്ക് സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

'എന്തൊരു ക്യൂട്ട് ആണിത്'; നായക്കുട്ടിയുടെ ചിത്രം വരച്ച് മഞ്ജു വാര്യർ, വിഡിയോ വൈറൽ

കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഒൻപത് വയസുകാരൻ മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം