പിടിഐ ചിത്രം 
World

പോണ്‍ സൈറ്റുകള്‍ തിരഞ്ഞ് താലിബാന്‍, ലൈംഗിക തൊഴിലാളികളുടെ പട്ടികയുണ്ടാക്കും; പരസ്യമായി കല്ലെറിഞ്ഞു കൊല്ലും

ലൈംഗിക തൊഴിലാളികളെ കൊല്ലാന്‍ പോണ്‍ സൈറ്റുകളില്‍ തെരച്ചില്‍ നടത്തി താലിബാന്‍

Author : സമകാലിക മലയാളം ഡെസ്ക്


കാബൂള്‍: ലൈംഗിക തൊഴിലാളികളെ കൊല്ലാന്‍ പോണ്‍ സൈറ്റുകളില്‍ തെരച്ചില്‍ നടത്തി താലിബാന്‍. ലൈംഗിക തൊഴിലാളികളെ പൊതു ഇടങ്ങളില്‍ വെച്ച് ഇല്ലായ്മ ചെയ്യാനാണ് താലിബാന്‍ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. പോണ്‍ സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച അഫ്ഗാന്‍ ലൈംഗിക തൊഴിലാളികളുടെ വീഡിയോകള്‍ താലിബാന്‍ ഡെത്ത് സ്‌ക്വാഡ് കണ്ടെത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കല്ലെറിഞ്ഞോ തൂക്കിലേറ്റിയോ തലവെട്ടിയൊ ലൈംഗിക തൊഴിലാളികളെ കൊല്ലും. ഇതിന് മുന്‍പ് ഇവരെ താലിബാന്‍ തീവ്രവാദികള്‍ കൂട്ടബലാത്സംഗം ചെയ്യുമെന്നും 'ദി സണ്‍' റിപ്പോര്‍ട്ടില്‍ പറയുന്നു. 

ലൈംഗിക വീഡിയോകളില്‍ അഭിനയിച്ച സ്ത്രീകളെ കണ്ടെത്താന്‍ താലിബാന്‍ പോണ്‍ സൈറ്റുകളില്‍ വ്യാപകമായ തെരച്ചില്‍ നടത്തുന്നുണ്ട്. സൈറ്റുകളില്‍ കൊടുത്തിരിക്കുന്ന ലൊക്കേഷന്‍ ട്രെയിസ് ചെയ്താണ് താലിബാന്‍ ഇവരിലേക്ക് എത്തുന്നത്. പാശ്ചാത്യരുമായുള്ള ലൈംഗിക വീഡിയോ ചിത്രീകരിച്ച അഫ്ഗാന്‍ സ്ത്രീകള്‍ക്ക് എതിരെയാണ് താലിബാന്റെ രോഷം കൂടുതല്‍. 

താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ, സ്ത്രീകള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നതും വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതും നിരോധിച്ചിരുന്നു. സ്ത്രീകള്‍ക്ക് എതിരെ കടുത്ത നിയന്ത്രണങ്ങളാണ് നടപ്പാക്കിയത്. മാധ്യമപ്രവര്‍ത്തകരും സിനിമാ പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി സ്ത്രീകള്‍ ഇതിനോടകം രാജ്യം വിട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി