ഫോട്ടോ: പിടിഐ 
World

വെടിനിര്‍ത്തലിന് ബലാറൂസ് അതിര്‍ത്തിയില്‍ ചര്‍ച്ച; 36 രാജ്യങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ച് റഷ്യ

യുക്രൈനുമായുള്ള യുദ്ധം തുടരുന്നതിനിടെ 36 രാജ്യങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ച് റഷ്യ

Author : സമകാലിക മലയാളം ഡെസ്ക്


യുക്രൈനുമായുള്ള യുദ്ധം തുടരുന്നതിനിടെ 36 രാജ്യങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ച് റഷ്യ.  ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാണ് വിലക്കെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. റഷ്യയ്ക്ക് മേല്‍ കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങളാണ് ഇവ. റഷ്യന്‍ വിദേശകാര്യ മന്ത്രി ലാവ്‌റോവ് യുഎന്‍ സന്ദര്‍ശനവും റദ്ദാക്കിയിട്ടുണ്ട്. 

വെടിനിര്‍ത്തല്‍ ചര്‍ച്ച തുടങ്ങി

അതേസമയം, സമാധാനം പുനസ്ഥാപിക്കാനായി റഷ്യയും യുക്രൈനും തമ്മിലുള്ള ആദ്യ ചര്‍ച്ച ബലാറൂസില്‍ ആരംഭിച്ചു. രാജ്യത്ത് നിന്ന് റഷ്യന്‍ സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കണം എന്നാണ് യുക്രൈന്‍ ആവശ്യപ്പെടുന്നത്. ചര്‍ച്ചയ്ക്കായി യുക്രൈന്‍ സംഘം ബലാറൂസിലെത്തി. യുെ്രെകന്‍ പ്രതിരോധമന്ത്രി ഒലെക്‌സി റെസ്‌നിക്കോവും സംഘത്തിലുണ്ട്. 

ബലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലൂക്കഷെന്‍കോയാണ് ചര്‍ച്ചയ്ക്കായി യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലെന്‍സ്‌കിയെ ക്ഷണിച്ചത്. എന്നാല്‍ റഷ്യന്‍ അധിനിവേശത്തിന് ബലാറൂസ് സഹായം നല്‍കുന്നതിനാല്‍ ചര്‍ച്ചയ്ക്കില്ലെന്നായിരുന്നു യുക്രൈന്റെ ആദ്യ നിലപാട്. പിന്നീട് നിലപാട് മാറ്റുകയായിരുന്നു. യുദ്ധം നീണ്ടുപോയാല്‍ വരും ദിവസങ്ങളില്‍ യുക്രൈന്‍ സൈനിക സഹായം നല്‍കുമെന്ന് യൂറോപ്യന്‍ യൂണിന്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !