ചിത്രം: എഎഫ്പി  
World

സേനാ നീക്കം തുടങ്ങി; യുദ്ധ ഭീതിയില്‍ ലോകം, റഷ്യക്ക് മേല്‍ യൂറോപ്യന്‍ ഉപരോധം

റഷ്യന്‍ സൈന്യം യുക്രൈനിലേക്ക് നീങ്ങുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

ഷ്യ-യുക്രൈന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുന്നു. യുക്രൈനിലെ കിഴക്കന്‍ മേഖലയിലെ വിമത പ്രദേശങ്ങള്‍ സ്വതന്ത്രമായി പ്രഖ്യാപിച്ചതിന് പിന്നാലെ, റഷ്യന്‍ സൈന്യത്തോട് മേഖലയില്‍ പ്രവേശിക്കാന്‍ പ്രസിന്റ് പുടിന്‍ ഉത്തരവ് നല്‍കി. ഇതേത്തുടര്‍ന്ന് സൈന്യം യുക്രൈനിലേക്ക് നീങ്ങുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

റഷ്യന്‍ സേന ഇതിനോടകം തന്നെ യുക്രൈനില്‍ പ്രവേശിച്ചു എന്നാണ് യുകെ വ്യക്തമാക്കിയിരിക്കുന്നത്. പുടിന്റെ പുതിയ നീക്കത്തിന് പിന്നാലെ, റഷ്യയ്ക്ക് ഉപരോഗം ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി വ്യക്തമാക്കി. 

'യുക്രേനിയന്‍ വിഘടനവാദി മേഖലകളെ അംഗീകരിച്ചതിനും യുക്രൈന്‍ പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിച്ചതിനും റഷ്യക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാര്‍ ഇന്ന് ഉപരോധം സ്വീകരിക്കും' യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി ജോസഫ് ബോറല്‍ പറഞ്ഞു. 

അതേസമയം, തങ്ങള്‍ക്ക് ഭയമില്ലെന്നും പാശ്ചത്യ രാജ്യങ്ങളില്‍ നിന്ന് പൂര്‍ണ പിന്തുണയുണ്ടെന്നും യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമര്‍ സെലന്‍സ്‌കി പറഞ്ഞു. സ്വാതന്ത്ര്യം പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ സമാധാനം ഉറപ്പുവരുത്താനാണ് സൈനിക നീക്കം എന്നാണ് റഷ്യയുടെ പ്രതികരണം. 

2014 മുതല്‍ റഷ്യന്‍ പിന്തുണയോടെ സ്വതന്ത്രമാകാന്‍ യുക്രൈന്‍ സൈന്യവുമായി ഏറ്റുമുട്ടി കൊണ്ടിരിക്കുന്ന ഡൊണെറ്റ്സ്‌കിനേയും ലുഹാന്‍സ്‌കിനേയുമാണ് റഷ്യ സ്വതന്ത്ര പ്രദേശങ്ങളായി അംഗീകരിച്ചത്.

അതിനിടെ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം