ചിത്രം: ട്വിറ്റര്‍ 
World

കാര്‍ 'പറന്നുവന്നു'; ലാന്‍ഡ് ചെയ്തത് വീടിന്റെ രണ്ടാം നിലയില്‍!

അമിതവേഗതയില്‍ എത്തിയ കാര്‍ വീടിന്റെ രണ്ടാംനിലയിലേക്കു പാഞ്ഞുകയറി

Author : സമകാലിക മലയാളം ഡെസ്ക്


പെന്‍സില്‍വാനിയ: അമിതവേഗതയില്‍ എത്തിയ കാര്‍ വീടിന്റെ രണ്ടാംനിലയിലേക്കു പാഞ്ഞുകയറി. പെന്‍സില്‍വാനിയയില്‍ ഞായറാഴ്ച വൈകിട്ട് മൂന്നേകാലോടെയായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അമിതവേഗത്തില്‍ എത്തിയ കാര്‍ വീടിനു സമീപത്തുള്ള കലുങ്കില്‍ തട്ടി ഉയര്‍ന്നുപൊങ്ങി രണ്ടാംനിലയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ദുരന്തനിവാരണ പ്രവര്‍ത്തകരെത്തി ട്രക്കിന്റെ സഹായത്തോടെയാണ് കാര്‍ രണ്ടാം നിലയില്‍നിന്ന് താഴെയിറക്കിയത്. 

മൂന്നു മണിക്കൂറോളം എടുത്താണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. അപകടത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി അപകടം: 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പ് ചുമത്തിയെന്ന് മന്ത്രി ചെന്നിത്തല; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കറിവേപ്പില മുതൽ തക്കാളി വരെ; ബാൽക്കണിയിൽ മിനി അടുക്കളത്തോട്ടം ഒരുക്കുമ്പോൾ

Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റിഡിയിൽ

വിമാനം റാഞ്ചാൻ ശ്രമമെന്ന അലർട്ട്; ഫ്രാങ്ക്ഫർട്ടിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു

"നീ എന്റെ കൂടെ കിടക്കണം'; ആ സംവിധായകൻ പറഞ്ഞു, അതോടെ സിനിമയെ ഞാൻ വിട്ടു'; ദുരനുഭവം പറഞ്ഞ് നടി