പൊലീസ് പുറത്തുവിട്ട പ്രതിയുടെ ചിത്രം 
World

മദ്യലഹരിയിലായ യുവതിയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു; യുകെയിൽ ഇന്ത്യൻ വിദ്യാർഥി അറസ്റ്റിൽ

നിശാക്ലബ്ബില്‍ വച്ച് പരിചയപ്പെട്ട യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി ബ്രിട്ടനില്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്


ലണ്ടന്‍: നിശാക്ലബ്ബില്‍ വച്ച് പരിചയപ്പെട്ട യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി ബ്രിട്ടനില്‍ അറസ്റ്റില്‍. പ്രീത് വികാല്‍ (20) എന്ന യുവാവാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് അറസ്റ്റിലേക്ക് നയിച്ച സംഭവം നടന്നത്. മദ്യപിച്ച് അബോധാവസ്ഥയിലായ യുവതിയെ പ്രീത് തന്റെ ഫ്ലാറ്റില്‍ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.

കാര്‍ഡിഫിലെ ക്ലബ്ബില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. സൂഹൃത്തുക്കള്‍ക്കൊപ്പമാണ് പ്രീതും യുവതിയും ക്ലബ്ബില്‍ എത്തിയത്. യുവതി അമിതമായി മദ്യപിച്ചിരുന്നു, രാത്രി വൈകി ക്ലബ്ബിനു പുറത്തെത്തിയപ്പോഴാണ് പ്രീതിനെ യുവതി കാണുന്നത്. ഇരുവരും സംസാരിക്കുകയും യുവതിയെ പ്രീത് തന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.-സൗത്ത് വെയ്ല്‍സ് പൊലീസ് അറിയിച്ചു.

യുവതിയെ താങ്ങിപ്പിടിച്ച് പ്രീത് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇടയ്ക്ക് പ്രീതിന്റെ തോളില്‍ചാരി യുവതി നടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മദ്യപിച്ച്  അബോധാവസ്ഥയിലായതോടെ സുഹൃത്തുക്കളുടെ അടുത്തുനിന്നും യുവതി മാറിപ്പോയത് പ്രീത് വികാല്‍ മുതലെടുക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. 

ഫ്ലാറ്റിലെത്തി പീഡിപ്പിച്ചശേഷം, യുവതിയുടെ ചിത്രം പകര്‍ത്തി പ്രീത് തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തെന്നും പൊലീസ് പറഞ്ഞു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളും യുവതിക്ക് അയച്ച ഇന്‍സ്റ്റഗ്രാം സന്ദേങ്ങളും കേസില്‍ നിര്‍ണായകമായി.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍