The monthly income of expatriates in Bahrain is only Rs. 45,000 @tomasworldcycle/x
World

പണം കായ്ക്കുന്ന മരമില്ല; ബ​ഹ്റൈ​നി​ലെ പ്ര​വാ​സി​ക​ളുടെ മാസവരുമാനം 45,000 രൂപ മാത്രം

ചെലവുകൾ എല്ലാം ചുരുക്കി പരമാവധി തുക നാട്ടിലേക്ക് അയക്കാനാണ് പ്രവാസികൾ എപ്പോഴും ശ്രമിക്കുന്നത്. അപ്പോഴും കുറച്ചു കൂടെ കാശ് അയക്കാത്തത് എന്താണെന്ന് ആകും നാട്ടിൽ നിന്നുള്ള ചോദ്യം.

സമകാലിക മലയാളം ഡെസ്ക്

മനാമ: ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വലിയ ശമ്പളമാണ് ലഭിക്കുന്നത് എന്നാണ് പൊതുവെയുള്ള ഒരു ധാരണ. എന്നാൽ കാര്യങ്ങൾ എപ്പോഴും അങ്ങനെയല്ല. പല രാജ്യങ്ങളിലും 45,000 രൂപയിൽ താഴെയാണ് ശമ്പളമായി പലർക്കും ലഭിക്കുന്നത്. ചെലവുകൾ എല്ലാം ചുരുക്കി പരമാവധി തുക നാട്ടിലേക്ക് അയക്കാനാണ് പ്രവാസികൾ എപ്പോഴും ശ്രമിക്കുന്നത്. അപ്പോഴും കുറച്ചു കൂടെ കാശ് അയക്കാത്തത് എന്താണെന്ന് ആകും നാട്ടിൽ നിന്നുള്ള ചോദ്യം.

പ്രവാസികളുടെ ശമ്പളം സംബന്ധിച്ചുള്ള കണക്കുകൾ കൃത്യമായി മനസ്സിലാക്കണമെങ്കിൽ ബ​ഹ്റൈ​നി​ലെ സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (എ​സ്.​ഐ.​ഒ) അ​ടു​ത്തി​ടെ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ ഒന്ന് പരിശോധിച്ചാൽ മതി. ഭൂ​രി​ഭാ​ഗം പ്ര​വാ​സി​ക​ളും പ്ര​തി​മാ​സം സ​മ്പാ​ദി​ക്കു​ന്ന​ത് 200 ദി​നാ​റി​ (45399 രൂപ)ൽ താ​ഴെ​യാണെന്നാണ് റി​പ്പോ​ർ​ട്ട് പറയുന്നത്. ഈ തുകയിൽ നിന്ന് റൂം വാടക,ഭക്ഷണ ചെലവ് ,യാത്രക്കൂലി എന്നിവ കൂടി നൽകി കഴിയുമ്പോൾ 30,000 രൂപയിൽ താഴെയാകും ഓരോ പ്രവാസിയുടെയും സമ്പാദ്യമായി ഉണ്ടാകുക.

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ബ​ഹ്‌​റൈ​ൻ സ്വദേശികളേക്കാൾ മൂ​ന്നി​ര​ട്ടി​യി​ല​ധി​കം പ്ര​വാ​സി​ക​ളാണ് ജോലി ചെയ്യുന്നത്. അതിൽ തന്നെ നാ​ല് ശ​ത​മാ​നം പ്ര​വാ​സി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് 1000 ദിനാ​റി​(2,26,999 രൂപ) ൽ കൂടുതൽ ശമ്പളം ലഭിക്കുന്നത്.

2025ന്‍റെ ആ​ദ്യ പാ​ദ​ത്തി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 470,145 പ്ര​വാ​സി​ക​ൾ സർക്കാരിന്റെ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ചേ​ർ​ന്നി​ട്ടു​ണ്ട്. ഇതിൽ 332,270 പേർക്കും 200 ദിനാ​റി​ൽ താ​ഴെ​യാ​ണ് പ്ര​തി​മാ​സം വ​രു​മാ​നം ലഭിക്കുന്നത്. 14 ശ​ത​മാ​നം പേ​ർ 200നും 399​നും ഇ​ട​യി​ൽ വ​രു​മാ​നം നേടുമ്പോൾ എ​ട്ടു ശ​ത​മാ​നം പേ​ർക്ക് 400നും 599​നും ഇ​ട​യി​ൽ പ്രതിമാസം ശമ്പളം ലഭിക്കുന്നുണ്ട്. ബ​ഹ്‌​റൈ​നി സ്വദശിക്ക് ഒരു മാസം ശ​രാ​ശ​രി 881 ദിനാ​ർ ല​ഭി​ക്കു​മ്പോ​ൾ, പ്ര​വാ​സി​ക​ൾ​ക്ക് ശ​രാ​ശ​രി ല​ഭി​ക്കു​ന്ന​ത് 271 ദി​നാ​ർ മാ​ത്ര​മാ​ണ്.

The monthly income of expatriates in Bahrain is only Rs. 45,000

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

SCROLL FOR NEXT