World

കാറില്‍ നിന്ന് ടയര്‍ ഊരി തെറിച്ചു, പോസ്റ്റിലിടിച്ച് നടന്നുപോയ യുവതിയുടെ തലയിലേക്ക് (നടുക്കുന്ന വീഡിയോ)

കാറില്‍ നിന്ന് ഊരി തെറിച്ച് പാഞ്ഞെത്തുന്ന ടയര്‍ ഇടിക്കുന്നതാണ് വീഡിയോയിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

പകടങ്ങള്‍ ഏത് വഴിക്ക് വരുമെന്ന് പറയാന്‍ പറ്റില്ല. നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിച്ചാലും നടന്നുപോയാലും മറ്റുള്ളവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന ഒരു വീഴ്ച ജീവഹാനിക്ക് ഇടയാക്കാം. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

റോഡിലൂടെ നടന്നുപോകുകയാണ് യുവതി. ഈസമയത്ത് കാറില്‍ നിന്ന് ഊരി തെറിച്ച് പാഞ്ഞെത്തുന്ന ടയര്‍ ഇടിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീഴുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഔട്ട് ഓഫ് കോണ്‍ടെക്‌സ്റ്റ് ഹ്യൂമന്‍ റെയ്‌സ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് നടുക്കുന്ന വീഡിയോ പങ്കുവെച്ചത്. കാറില്‍ നിന്ന് ഊരി തെറിച്ച് പാഞ്ഞെത്തുന്ന ടയര്‍ യുവതിയുടെ പിന്‍വശത്ത് ഇടിക്കുന്നതാണ് ദൃശ്യങ്ങളില്‍. യുവതിയുടെ തൊട്ടരികിലൂടെ കടന്നുപോയ ടയര്‍ തൊട്ടരികിലുള്ള വെയ്റ്റിംഗ് ഷെഡ്ഡിന്റെ മതിലില്‍ ഇടിച്ച് തിരിച്ചുവന്നാണ് യുവതിയുടെ പിന്നില്‍ തട്ടുന്നത്. എവിടെയാണ് ഇത് സംഭവിച്ചതെന്ന് വ്യക്തമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !