ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു/ എഎഫ്പി ചിത്രം 
World

ഇന്ധനവും വെള്ളവുമില്ല; ശ്രീലങ്കയില്‍ മൂന്നര മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തി 

ശ്രീലങ്കയിൽ മൂന്നര മണിക്കൂർ പവർകട്ട് ഏർപ്പെടുത്തി. തിങ്ക‌ളാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് മൂന്നര മണിക്കൂർ

സമകാലിക മലയാളം ഡെസ്ക്


കൊളംബോ: ശ്രീലങ്കയിൽ മൂന്നര മണിക്കൂർ പവർകട്ട് ഏർപ്പെടുത്തി. തിങ്ക‌ളാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് മൂന്നര മണിക്കൂർ പവർകട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ ഇന്ധനവും വെള്ളവും ഇല്ലാത്തതിനാലാണ് നടപടിയെന്ന് വൈദ്യുതി കമ്പനിയായ സിലോൺ ഇലക്‌ട്രിസിറ്റി ബോർഡ് അറിയിച്ചു.

‘എ’ മുതൽ ‘ഡബ്ല്യു’ വരെയുള്ള 20 സോണുകളിൽ രാവിലെ 8.30 മുതൽ വൈകീട്ട് 6.00 വരെ മൂന്ന് മണിക്കൂറായിരിക്കും പവർകട്ട്. വൈകിട്ട് 6.00 മുതൽ രാത്രി 10.30 വരെ 30 മിനിറ്റും വൈദ്യുതി മുടങ്ങും. നേരത്തെ 4 മണിക്കൂർ 30 മിനിറ്റ് പവർ കട്ട് കൊണ്ടുവരണം എന്നാണ് സിലോൺ ഇലക്ട്രിസിറ്റി ബോർഡ് നിലപാടെടുത്തിരുന്നത്. 

അതേസമയം, ശ്രീലങ്കയിൽ ഇടക്കാല സർക്കാർ എന്ന പ്രതിഷേധക്കാരുടെ ആവശ്യം പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ തള്ളി. സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടാൻ ജനങ്ങൾ ക്ഷണ കാണിക്കണം എന്നും മഹിന്ദ പറഞ്ഞു. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT