പ്രതീകാത്മക ചിത്രം 
World

പ്രവാസികള്‍ 'ഹാപ്പി'; ലോകത്തെ സുരക്ഷിതരാജ്യങ്ങളുടെ പട്ടികയില്‍ മൂന്ന് അറബ് രാജ്യങ്ങള്‍ 

ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച് മൂന്ന് അറബ് രാജ്യങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

ദുബൈ : ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച് മൂന്ന് അറബ് രാജ്യങ്ങള്‍. യുഎഇയും ഒമാനും ഖത്തറുമാണ് പ്രവാസികളുടെ താമസ സുരക്ഷിതത്വം, മികച്ച സൗകര്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഇന്റര്‍നേഷണ്‍സിന്റെ എക്‌സ്പാറ്റ് ഇന്‍സൈഡര്‍ ആഗോള റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചത്. 59 രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാംസ്ഥാനത്താണ് യുഎഇ. അഞ്ചാം സ്ഥാനത്ത് ഒമാനും ഒമ്പതാം സ്ഥാനത്ത് ഖത്തറുമാണ്. 

മറ്റ് അറബ് രാജ്യങ്ങളായ ബഹ്റൈന്‍ (17), സൗദി അറേബ്യ (24), കുവൈത്ത്(39) എന്നിങ്ങനെയും പട്ടികയില്‍ ഇടംനേടി. ഗതാഗതസൗകര്യം, ആരോഗ്യം, പരിസ്ഥിതി, ഡിജിറ്റല്‍ സൗകര്യങ്ങള്‍, വിനോദസമയങ്ങള്‍ എന്നിങ്ങനെ വിദേശപൗരന്‍മാരുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഏഴുകാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് സുരക്ഷിതരാജ്യങ്ങളെ തെരഞ്ഞെടുത്തത്.

ജീവിതനിലവാരത്തില്‍ ഒമാന്‍ ലോകത്ത് 32 -ാം സ്ഥാനത്തും ഗള്‍ഫ് രാജ്യങ്ങളില്‍ മൂന്നാംസ്ഥാനത്തുമാണ്. യുഎഇ പതിനേഴാം സ്ഥാനത്തുണ്ട്. ഖത്തര്‍ (23) സൗദി അറേബ്യ (41), കുവൈത്ത് (59) സ്ഥാനത്തും ഇടംപിടിച്ചു. പരിസ്ഥിതി നിലവാരത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തും ലോകത്ത് 17-ാമതുമാണ് ഒമാന്‍. യുഎഇ (35), ബഹ്റൈന്‍ (42), സൗദി അറേബ്യ (44), കുവൈത്ത് (58) എന്നിങ്ങനെയാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥാനം. സൗഹാര്‍ദപൂര്‍ണമായ രാജ്യങ്ങളുടെ പട്ടികയില്‍ ലോകത്ത് നാലാംസ്ഥാനത്താണ് ഒമാന്‍. ബഹ്റൈന്‍ 14-ാമതും ഗള്‍ഫ് രാജ്യങ്ങളില്‍ രണ്ടാമതുമാണ്. യുഎഇ (21), സൗദി (32), ഖത്തര്‍ (36), കുവൈത്ത് (59) എന്നിങ്ങനെയാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥാനങ്ങള്‍.

വോട്ടെടുപ്പില്‍ പങ്കെടുത്ത ഗള്‍ഫ് രാജ്യങ്ങളിലെ 82 ശതമാനം പ്രവാസികളും യു.എ.ഇ.യിലെ ജീവിതത്തില്‍ സംതൃപ്തരാണെന്ന് വ്യക്തമാക്കി. ഒമാനിലെ ജീവിതത്തില്‍ 80 ശതമാനം പേര്‍ സംതൃപ്തരാണ്. ഖത്തര്‍ (79 ശതമാനം), ബഹ്റൈന്‍ (76) എന്നിങ്ങനെ തൊട്ടുപിന്നിലുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ മൊത്തത്തിലുള്ള സംതൃപ്തി റേറ്റിങ് 77 ശതമാനമാണ്.

ജീവിതച്ചെലവുകള്‍ പരിഗണിച്ച് ഒരു പ്രവാസിക്ക് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഒമാനെന്നും റിപ്പോര്‍ട്ടിലുണ്ട്.. ഇക്കാര്യത്തില്‍ അന്താരാഷ്ട്രതലത്തില്‍ ഒമാന് 21-ാം സ്ഥാനമാണ്. ബഹ്റൈന്‍ (26), സൗദി അറേബ്യ (30), യു.എ.ഇ (44), ഖത്തര്‍ (49), കുവൈത്ത് (53)എന്നിങ്ങനെയാണ് മറ്റു ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?