പ്രതീകാത്മക ചിത്രം 
World

ദിവസവും നാല് ലിറ്റർ വെള്ളം കുടിച്ചു; വൈറൽ ഫിറ്റനസ് ചലഞ്ചിൽ പങ്കെടുത്ത ടിക് ടോക് താരം ആശുപത്രിയിൽ 

അമിതമായ അളവിൽ വെള്ളം ശരീരത്തിൽ ചെന്നതോടെ സോഡിയത്തിന്റെ അംശം കുറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ടൊറന്റോ: ഫിറ്റനസ് ചലഞ്ചിന്റെ ഭാ​ഗമായി ദിവസവും നാല് ലിറ്റർ വെള്ളം കുടിച്ച ടിക് ടോക് താരം ആശുപത്രിയിൽ. കനേഡിയൻ ടിക് ടോക് താരമായ മിഷേൽ ഫെയർബേണിനെയാണ് അമിതമായി വെള്ളം കുടിച്ച് ആശുപത്രിയിലായത്. '75 ഹാർഡ്' എന്ന വൈറലായ ഫിറ്റനസ് ചലഞ്ചാണ് മിഷേൽ ഏറ്റെടുത്തത്. അമിതമായ അളവിൽ വെള്ളം ശരീരത്തിൽ ചെന്നതോടെ സോഡിയത്തിന്റെ അംശം കുറഞ്ഞു. 

75 ദിവസത്തെ ഡയറ്റാണ് മിഷേൽ തുടങ്ങിയത്. നാല് ലിറ്റർ വെള്ളമാണ് ഡയറ്റിന്റെ ഭാ​ഗമായി ദിവസവും കുടിക്കേണ്ടത്. എന്നും 45 മിനിറ്റ് വർക്കൗട്ടും ചലഞ്ചിന്റെ ഭാഗമായി ചെയ്യണം. മദ്യവും കൊഴുപ്പേറിയ ഭക്ഷണങ്ങളും ഒഴിവാക്കുകയും ദിവസവും ഏതെങ്കിലും പുസ്തകത്തിന്റെ പത്തു പേജുകൾ വായിക്കുകയും വേണം. ഇതായിരുന്നു ഡയറ്റിനെ നിർദേശങ്ങൾ. 

ഡയറ്റ് തുടങ്ങി 12 ദിവസം പിന്നിട്ടപ്പോഴേക്കും മിഷേലിന് കടുത്ത ശാരീരികാസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. ഛർദ്ദിയും ക്ഷീണവും കാരണം രാത്രിയിൽ ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത അവസ്ഥയായി. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

SCROLL FOR NEXT