ടിം വാൽസ്, കമല ഹാരിസ് ഫെയ്സ്ബുക്ക്
World

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ടിം വാൽസ് കമല ഹാരിസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

ആര്‍മി നാഷണല്‍ ഗാര്‍ഡില്‍ 24 വര്‍ഷം സേവനം അനുഷ്ഠിച്ച വാല്‍സ് മാസ്റ്റര്‍ സര്‍ജന്റായാണ് വിരമിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ടിം വാല്‍സിനെ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത് കമല ഹാരിസ്. നിലവില്‍ മിനസോട്ട ഗവര്‍ണറാണ് അദ്ദേഹം. ആര്‍മി നാഷണല്‍ ഗാര്‍ഡില്‍ 24 വര്‍ഷം സേവനം അനുഷ്ഠിച്ച വാല്‍സ് മാസ്റ്റര്‍ സര്‍ജന്റായാണ് വിരമിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും.

മിനസോട്ടയുടെ ഗവര്‍ണാറായി രണ്ടാംതവണയും തിരഞ്ഞെടുക്കപ്പെട്ട വാല്‍സ് ഡെമോക്രാറ്റിക് ഗവര്‍ണേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷനുമാണ്. ട്രംപുമായുള്ള സംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെ മാറി നില്‍ക്കണമെന്ന മുറവിളി ഉയര്‍ന്നപ്പോള്‍ നിലവിലെ പ്രസിഡന്റ് ബൈഡനൊപ്പം ഉറച്ചുനിന്നതില്‍ പ്രധാനിയാണ് വാല്‍സ്. അടുത്ത ദിവസം മുതൽ കമലയ്‌ക്കൊപ്പം പ്രചാരണ പരിപാടികളിൽ അദ്ദേഹം ഉണ്ടാകും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാഷ്ട്രീയത്തില്‍ ഇറങ്ങും മുമ്പ് ഹൈസ്‌കൂള്‍ ഫുട്‌ബോള്‍ കോച്ചായിരുന്നു വാല്‍സ്. 2006-ല്‍ ആദ്യമായി ഹൗസ് ഓഫ് റപ്രസെന്റേറ്റീവ്‌സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2018-ല്‍ ആദ്യമായി മിനിസോട്ട ഗവര്‍ണറായി. 2022-ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും