ഓടുന്ന കാറില്‍ നിന്ന് താഴെ വീഴുന്ന കുഞ്ഞ് 
World

സി​ഗ്നലിൽ നിന്ന് മുന്നോട്ടെടുത്ത കാറിൽ നിന്ന് പിഞ്ചുകുഞ്ഞ് റോഡിലേക്ക് തെറിച്ചുവീണു, യാത്ര തുടർന്ന് വീട്ടുകാർ; പിന്നെ സംഭവിച്ചത് (വീഡിയോ)

ട്രാഫിക് സി​ഗ്നലിൽ നിന്നും മുന്നോട്ടെടുത്ത കാറിൽ നിന്നാണ് കുഞ്ഞ് താഴെ വീണത്

Author : സമകാലിക മലയാളം ഡെസ്ക്

തിരക്കുള്ള റോഡിൽ കാറിൽ നിന്നും താഴെ വീഴുന്ന കുഞ്ഞിന്റെ വിഡിയോ വൈറലാകുന്നു. ട്രാഫിക് സി​ഗ്നലിൽ നിന്നും മുന്നോട്ടെടുത്ത കാറിൽ നിന്നാണ് കുഞ്ഞ് താഴെ വീണത്. കുഞ്ഞ് വീഴുന്നത് കണ്ടതോടെ പിന്നിലുള്ള വാഹനങ്ങളെല്ലാം വേഗത കുറച്ചത് കൊണ്ട് വലിയ അപകടം ഒഴിവായി.

ട്വിറ്ററിൽ പങ്കുവച്ച വിഡിയോ ഒട്ടേറെ പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. തിരക്കുള്ള ട്രാഫിക് സിഗ്നലിൽ നിന്നും മുന്നോട്ടെടുത്ത കാറിൽ നിന്നാണ് കുഞ്ഞ് താഴെ വീഴുന്നത്. കുഞ്ഞ് വീഴുന്നത് കണ്ടതോടെ മുന്നോട്ടെടുത്ത വാഹനങ്ങളെല്ലാം വേഗത കുറച്ചു. ഈ സമയം കുഞ്ഞ് വീണത് അറിയാതെ കാർ മുന്നോട്ടുപോയിരുന്നു. എവിടെ നിന്നുള്ള ദൃശ്യങ്ങളാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല. 

റോഡിൽ വീണ കുഞ്ഞ് ചാടിയെഴുന്നേറ്റ് കാറിന് പിന്നാലെ ഓടുന്നതും കാണാം. ഏതാനും മീറ്ററുകൾ പോയ ശേഷം കുഞ്ഞ് വീണതറിഞ്ഞ് കാറിൽ നിന്നും ഇറങ്ങി ഒരാൾ ഓടിവരുന്നതും സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ കാണാം. ഇരുചക്രവാഹനത്തിൽ എത്തിയ യുവതി റോഡിലൂടെ ഓടിയ കുഞ്ഞിനെ പിടിച്ചുനിർത്തുന്നതും സുരക്ഷിതമായി വീട്ടുകാർക്ക് കൈമാറുകയും ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

എന്തിനാണ് തിലഹോമം?; പിതൃദോഷവുമായുള്ള ബന്ധമെന്ത്?