കുട്ടിയുടെ കൈയിൽ നിന്ന് പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞ പാമ്പിന്റെ ദൃശ്യം 
World

വളര്‍ത്തുനായയുമായി കളി, പാമ്പിനെ കൈയിലെടുത്ത് പിഞ്ചുകുഞ്ഞ്; ഒടുവില്‍- വൈറല്‍ വീഡിയോ 

എറിഞ്ഞു കൊടുക്കുന്നത് കടിച്ചെടുത്ത് ദൂരെയ്ക്ക് വലിച്ചെറിയുന്ന കളിയിലാണ് കുഞ്ഞും നായയും ഏര്‍പ്പെട്ടിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലത് ഭയപ്പെടുത്തുന്നതാണ്. ഇപ്പോള്‍ വളര്‍ത്തുനായയുമായി കളിക്കുന്നതിനിടെ പിഞ്ചു കുഞ്ഞ് അബദ്ധത്തില്‍ പാമ്പിനെ കൈയില്‍ എടുക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

എറിഞ്ഞു കൊടുക്കുന്നത് കടിച്ചെടുത്ത് ദൂരെയ്ക്ക് വലിച്ചെറിയുന്ന കളിയിലാണ് കുഞ്ഞും നായയും ഏര്‍പ്പെട്ടിരുന്നത്. അത്തരത്തില്‍ ഒരു ചുള്ളിക്കമ്പ് എടുത്ത് കുഞ്ഞ് വലിച്ചെറിഞ്ഞു. പാമ്പ് ഇത് കടിച്ചെടുത്ത് ദൂരെയ്ക്ക് കൊണ്ടുപോയി. അതിനിടെ പറമ്പില്‍ തൊട്ടടുത്ത് കിടന്നിരുന്ന പാമ്പിനെ ചുള്ളിക്കമ്പ് ആണെന്ന് കരുതിയാണ് കുഞ്ഞ് എടുക്കുന്നത്. തൊട്ടടുത്ത നിമിഷം അവിടെ ഉണ്ടായിരുന്ന കുഞ്ഞിന്റെ അച്ഛന്‍ കൈയില്‍ നിന്ന് പാമ്പിനെ പിടിച്ചുവാങ്ങി ദൂരെയ്ക്ക് വലിച്ചെറിഞ്ഞു. കളിയാണെന്ന് കരുതി പാമ്പിനെ കടിച്ചെടുക്കാന്‍ പോയ നായയെ കുഞ്ഞിന്റെ അച്ഛന്‍ താക്കീത് ചെയ്യുകയും ചെയ്തു. 

ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചത്. ഹിയര്‍മീഔട്ട് എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യഥാസമയം പ്രതികരിച്ച കുഞ്ഞിന്റെ അച്ഛന് സോഷ്യല്‍മീഡിയയില്‍ അഭിനന്ദനപ്രവാഹമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം