സൂസൻ വൈൽസ്  എപി
World

സൂസന്‍ വൈല്‍സ് വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്, ട്രംപിന്റെ ആദ്യ തീരുമാനം; പദവിയിലെത്തുന്ന ആദ്യ വനിത

തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണത്തിന്റെ മാനേജര്‍ ആയിരുന്നു സൂസന്‍ വൈല്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: സൂസന്‍ സമറല്‍ വൈല്‍സ് വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫാകും. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡോണള്‍ഡ് ട്രംപ് സൂസനെ നിയമിക്കാന്‍ തീരുമാനമെടുത്തു. വൈല്‍സ് വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തുന്ന ആദ്യ വനിതയാണ് സൂസന്‍ വൈല്‍സ്.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം ട്രംപിന്റെ ആദ്യത്തെ സുപ്രധാന തീരുമാനമാണിത്. തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണത്തിന്റെ മാനേജര്‍ ആയിരുന്നു സൂസന്‍ വൈല്‍സ്. നിയുക്ത വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും സൂസന്റെ നിയമന തീരുമാനം സ്ഥിരീകരിച്ചു.

'ഇത് മഹത്തായ തീരുമാനമാണ്. പ്രസിഡന്റ് ട്രംപിന് പ്രചാരണത്തില്‍ സൂസി ഒരു വലിയ സമ്പത്തായിരുന്നു. വൈറ്റ് ഹൗസിനും വലിയ സമ്പത്തായിരിക്കും. നല്ലൊരു വ്യക്തിയാണ്. മുന്നോട്ട്!'. വാന്‍സ് എക്സില്‍ കുറിച്ചു. യുഎസിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ചീഫ് ഓഫ് സ്റ്റാഫ് ആയി വൈല്‍സ് പ്രവര്‍ത്തിക്കുമെന്നും വാന്‍സ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ