വാഷിങ്ടന്‍: തുടര്‍ച്ചയായ 13 ദിവസത്തെ വ്യോമാക്രമണത്തിന് ശേഷം ഇറാന് മേലുള്ള സൈനിക നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടു. പശ്ചിമേഷ്യ വലിയ യുദ്ധത്തിലേക്ക് കടക്കുന്നത് തടയാനും നയതന്ത്രപരമായ പരിഹാരം കണ്ടെത്തുന്നതിനുമാണ് നിലവില്‍ മുന്‍ഗണന നല്‍കുന്നതെന്നാണ് യുഎസിന്റെ വിശദീകരണം. എന്നാല്‍ മിസൈല്‍ ശേഖരത്തിലെ ക്ഷാമത്തെ തുടര്‍ന്നാണ് താല്‍ക്കാലികമായി യുഎസ് പിന്‍വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പെന്റഗണിന്റെ വന്‍ ആയുധശേഖരത്തില്‍, പ്രത്യേകിച്ച് 'പേട്രിയറ്റ് ഇന്റര്‍സെപ്റ്റര്‍' മിസൈലുകളില്‍ കടുത്ത ക്ഷാമം നേരിടുന്നതായി ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നു. അടുത്തിടെയായി 1,200ലധികം പേട്രിയറ്റ് മിസൈലുകള്‍ യുഎസ് ഉപയോഗിച്ചുകഴിഞ്ഞു. ആക്രമണം കൂടുതല്‍ വ്യാപിപ്പിച്ചാല്‍ യുഎസ് സൈനിക താവളങ്ങള്‍ക്കും സഖ്യരാജ്യങ്ങള്‍ക്കും എതിരെയുള്ള ഇറാന്റെ തിരിച്ചടിയെ പ്രതിരോധിക്കാന്‍ സാധിക്കാതെ വരുമെന്ന് സൈനിക നേതൃത്വം ട്രംപിന് മുന്നറിയിപ്പ് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ സൈനിക നടപടിയുടെ പരമാവധി ലക്ഷ്യം കൈവരിച്ചുവെന്നും, മേഖലയില്‍ യുദ്ധം ഒഴിവാക്കി ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കുകയാണ് ആക്രമണം നിര്‍ത്തിയതിന്റെ ലക്ഷ്യമെന്നും ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, ജനറല്‍ ഡാന്‍ കെയ്ന്‍ എന്നിവരുള്‍പ്പെടെയുള്ള ട്രംപിന്റെ ഉന്നത ഉപദേശകര്‍ കൂടുതല്‍ സൈനിക നടപടികളിലേക്ക് കടക്കുന്നത് വലിയ പ്രാദേശിക യുദ്ധത്തിന് വഴിവെക്കുമെന്ന് വൈറ്റ് ഹൗസ് യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.
തങ്ങള്‍ ഇപ്പോള്‍ ഇറാനുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും സമാധാന ശ്രമം ആരംഭിച്ചുവെന്നും ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ദിവസങ്ങള്‍ കഴിയുംതോറും അവര്‍ ചര്‍ച്ചകളെ കൂടുതല്‍ ഗൗരവമായി കാണുന്നുണ്ടെന്നാണ് കരുതുന്നത്. ഏതു നിമിഷവും തിരിച്ചടിക്കാന്‍ യുഎസ് സൈന്യം പൂര്‍ണ സജ്ജമാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലോ സഖ്യരാജ്യങ്ങള്‍ക്ക് നേരെയോ ഇറാന്‍ ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ചുങ്ങും വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates