Trump says US may use military force to take control of Hormuz Strait file
World

'സൈനിക ബലം ഉപയോഗിച്ച് ഹോർമൂസ് കടലിടുക്ക് പിടിച്ചെടുക്കും'; സഖ്യ രാജ്യങ്ങളുടെ സഹായം ആവശ്യപ്പെട്ട് ട്രംപ്

ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ, തുടങ്ങിയ രാജ്യങ്ങൾ ഈ പ്രദേശത്തേയ്ക്ക് സൈനിക നടപടികൾക്കായി കപ്പലുകൾ അയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഹോർമുസ് കടലിടുക്ക് സൈനിക ബലം ഉപയോഗിച്ച് പിടിച്ചെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിനായി അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈനയടക്കമുള്ള രാജ്യങ്ങൾ യുദ്ധക്കപ്പലയക്കുമെന്നാണ് പ്രതീക്ഷ. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉടൻ തന്നെ ഹോർമൂസ് കടലിടുക്ക് തുറക്കാൻ ശ്രമിക്കുമെന്നും ട്രംപ് പറഞ്ഞു.

രാജ്യാന്തര ഇന്ധനനീക്കത്തിന് നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി സൈനിക നടപടി ആവശ്യമാണ്. ആഗോള വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ സഖ്യകക്ഷികൾ ഒപ്പം നിൽക്കണം. ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ, തുടങ്ങിയ രാജ്യങ്ങൾ ഈ പ്രദേശത്തേയ്ക്ക് സൈനിക നടപടികൾക്കായി കപ്പലുകൾ അയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൈനിക നടപടിയിലൂടെ ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാനും വിവിധ രാജ്യങ്ങൾക്ക് ഭീഷണിയാകുന്നത് ഒഴിവാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റെ സൈനികശേഷിയുടെ 100 ശതമാനവും ഇതിനകം നശിപ്പിച്ചു കഴിഞ്ഞു. പക്ഷേ ഒന്നോ രണ്ടോ ഡ്രോണുകൾ അയയ്ക്കാൻ അവർക്ക് ഇപ്പോഴും കഴിയും. അല്ലെങ്കിൽ ഈ ജലപാതയിൽ എവിടെയെങ്കിലും ഒരു ക്ലോസ് റേഞ്ച് മിസൈൽ അയക്കാനും അവർക്ക് കഴിഞ്ഞേക്കും. അതിനപ്പുറത്തേക്ക് അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നും ട്രംപ് വ്യക്തമാക്കി.

Trump says US may use military force to take control of Hormuz Strait.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഡ്‌നി രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ അധിക സഹായം; എല്ലാവര്‍ക്കും ഇനി ആരോഗ്യ പരിരക്ഷ

'വാഗ്ദാനങ്ങള്‍ പിആര്‍ സ്റ്റണ്ട് മാത്രമോ പ്രിയങ്കാ ജീ', ഐ സി ബാലകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച് എന്‍ എം വിജയന്റെ കുടുംബം

ശബരിമലയിൽ സിപിഎമ്മിന്റെത് വിശ്വാസ വിരുദ്ധ നിലപാട്; കാപട്യം കേരളം തിരിച്ചറിയുമെന്ന് കെ സി വേണു ഗോപാൽ

'ആര്‍എസ്എസ് നേതാക്കളെ വലിയ ചുടുകാട്ടില്‍ കയറ്റി'; ജി സുധാകരനെതിരെ അമ്പലപ്പുഴ ഏരിയ സെക്രട്ടറി

ബ്ലാസ്റ്റേഴ്‌സ് ഇന്ന് തോറ്റില്ല! അജ്‌സലിന്റെ ഗോളിൽ ഈസ്റ്റ് ബംഗാളിനെതിരെ സമനില

SCROLL FOR NEXT