ചിരാതില്‍ നിന്നും തീ പടര്‍ന്നു; ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് ദാരുണാന്ത്യം

വീടും പലചരക്ക് കടയും ഉള്‍പ്പെടുന്ന രണ്ടു നില കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്
Maharashtra Fire
തീപിടിച്ച് കത്തിനശിച്ച കെട്ടിടം എഎൻഐ
Edited By:
Updated on: 
1 min read

മുംബൈ: മഹാരാഷ്ട്രയില്‍ ദീപാവലി ആഘോഷത്തിനിടെയുണ്ടായ തീപിടിത്തത്തില്‍ ഒരു കുടംബത്തിലെ ആറു പേര്‍ മരിച്ചു. ധരാശിവ് ജില്ലയിലെ യെദ്ഷി ഗ്രാമത്തില്‍ പുലര്‍ച്ചെ 2.30-ഓടെയായിരുന്നു സംഭവം. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കത്തിച്ചുവെച്ച ചിരാതില്‍ നിന്നും തീ പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Maharashtra Fire
35 വര്‍ഷമായി മുടങ്ങാതെ ലക്ഷ്മീപൂജ; ദീപാവലി ആഘോഷിച്ച് മുസ്ലിം കുടുംബം

വീടും പലചരക്ക് കടയും ഉള്‍പ്പെടുന്ന രണ്ടു നില കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. ഉത്തം ത്രിംബക് കരണ്ടെ, ചന്ദ്രകല ഉത്തം കരണ്ടെ, ഗോവിന്ദ് ഉത്തം കരണ്ടെ, ജ്യോതി ഗോവിന്ദ് കരണ്ടെ, ഗായത്രി ഗോവിന്ദ് കരണ്ടെ, സിദ്ധി ഗോവിന്ദ് കരണ്ടെ എന്നിവരാണ് മരിച്ചത്. മുകള്‍നിലയില്‍ കുടുങ്ങിപ്പോയ ആറുപേരാണ് ശ്വാസം മുട്ടി മരിച്ചത്.

താഴത്തെ നിലയിലുണ്ടായിരുന്ന പലചരക്ക് കടയില്‍ വലിയ അളവില്‍ പാചക എണ്ണയും നെയ്യും സൂക്ഷിച്ചിരുന്നതാണ് തീ അതിവേഗം പടരാന്‍ കാരണമായതെന്ന് പൊലീസ് അറിയിച്ചു. താഴത്തെ നിലയില്‍ പലചരക്ക് കടയും മുകള്‍നിലയില്‍ കുടുംബം താമസിക്കുന്ന വീടുമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് സൂപ്രണ്ട് റിതു ഖോക്കര്‍ കല്യാണ്‍ പറഞ്ഞു.

Maharashtra Fire
താക്കോൽ കാണാനില്ല, മുറിയിൽ അപരിചിത ദമ്പതികൾ; ഭോപ്പാലിലെ എംഎൽഎ ഹോസ്റ്റൽ വിവാദത്തിൽ ഉന്നതതല അന്വേഷണം
Maharashtra Fire
എസ്‌ഐആര്‍: ബംഗാള്‍ ട്രൈബ്യൂണലില്‍ നിന്നും നാലാമത്തെ ജഡ്ജിയും രാജിവെച്ചു
Summary

Six people die tragically after a house catches fire during Diwali celebrations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER