Donald Trump എപി
World

'പാരീസ് ഉടൻ മുസ്ലിം നഗരമാകും'; ഫ്രാൻസിലെ കലാപത്തിൽ മാക്രോണിനെ കടന്നാക്രമിച്ച് ട്രംപ്

കലാപങ്ങൾക്ക് കാരണം വികലമായ കുടിയേറ്റ നയം; മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ട്രംപ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

വാഷിങ്ടൺ: ഫ്രാൻസിനെ പിടിച്ചുകുലുക്കിയ രൂക്ഷമായ തെരുവ് കലാപങ്ങൾക്കും അക്രമങ്ങൾക്കും കാരണം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നിയന്ത്രണമില്ലാത്ത കുടിയേറ്റ നയങ്ങളാണെന്ന് വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെ പോക്ക് തുടർന്നാൽ ഫ്രഞ്ച് തലസ്ഥാനമായ പാരീസ് വളരെ വേഗം തന്നെ ഒരു "മുസ്ലിം നഗരമായി" മാറുമെന്നും ട്രംപ് തുറന്നടിച്ചു. ഫ്രാൻസിൽ ഇപ്പോൾ നടക്കുന്ന അസ്വസ്ഥതകൾ ഒഴിവാക്കാമായിരുന്ന ഒന്നാണെന്നും, താൻ മുൻപ് നൽകിയ ഉപദേശങ്ങൾ മാക്രോൺ ചെവിക്കൊണ്ടിരുന്നെങ്കിൽ രാജ്യം ഈ പ്രതിസന്ധിയിൽ എത്തില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഫ്രാൻസിലെ സംഭവവികാസങ്ങളെക്കുറിച്ച് പ്രതികരിച്ചത്. വൻതോതിൽ വിദേശ കുടിയേറ്റക്കാരെ ഫ്രാൻസിലേക്ക് പ്രവേശിപ്പിക്കുന്നതിനെതിരെ വർഷങ്ങൾക്ക് മുൻപേ താൻ മാക്രോണിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ട്രംപ് ഓർമ്മിപ്പിച്ചു. "അദ്ദേഹം എന്റെ നല്ലൊരു സുഹൃത്താണ്. ഫ്രാൻസിൽ നിങ്ങൾ വലിയൊരു തെറ്റാണ് ചെയ്യുന്നതെന്ന് വർഷങ്ങൾക്ക് മുൻപ് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള ആളുകളെ നിങ്ങൾ രാജ്യത്തേക്ക് കടത്തിവിടുകയാണ്. ഇപ്പോൾ കാണുന്നതുപോലെ, പാരീസ് വളരെ വേഗം തന്നെ ഒരു മുസ്ലിം നഗരമായി മാറാൻ പോകുന്നു. ഇതൊന്നുമായിരുന്നില്ല ധാരണ," ട്രംപ് കുറ്റപ്പെടുത്തി. അഭയാർത്ഥി പ്രവാഹം ഫ്രഞ്ച് തലസ്ഥാനത്തിന്റെ ജനസംഖ്യാപരമായ ഘടനയെ പൂർണ്ണമായും മാറ്റിമറിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

വാരാന്ത്യത്തിൽ പാരീസ്, ലില്ലെ, നീസ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ വ്യാപകമായ കൊള്ളിവെപ്പും പൊലീസും പ്രതിഷേധക്കാരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുകളും ഉണ്ടായതിനെത്തുടർന്ന് ഫ്രഞ്ച് സർക്കാർ പ്രാദേശിക തലത്തിൽ കർഫ്യൂവും പൊതുയോഗങ്ങൾക്ക് കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പരാമർശം. വ്യാപാര സ്ഥാപനങ്ങൾ തകർക്കപ്പെട്ടതും ആഭ്യന്തര സുരക്ഷയിലെ വീഴ്ചയും ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണുവിന്റെ സർക്കാരിനെ രാഷ്ട്രീയ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പൊതുജനരോഷം ഉയരുന്നത് മാക്രോൺ സർക്കാരിന് വലിയ തിരിച്ചടിയാണ്.

തലസ്ഥാനമായ പാരീസിൽ സമ്പൂർണ്ണ കർഫ്യൂ പ്രഖ്യാപിക്കുന്നതിന് പകരം അക്രമസാധ്യതയുള്ള നിർദ്ദിഷ്ട മേഖലകളിൽ മാത്രം ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങളാണ് സർക്കാർ ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ളത്. നിലവിലെ ഘട്ടത്തിൽ ഇത്തരം പ്രാദേശിക നടപടികളാണ് ഉചിതമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി ലെകോർണു, സ്ഥിതിഗതികൾ ശാന്തമായില്ലെങ്കിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും മുന്നറിയിപ്പ് നൽകി. രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

US President Donald Trump has sharply criticized French President Emmanuel Macron over the escalating unrest and riots across France, claiming that the French capital is on track to become "a Muslim city very soon."

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വഖഫ് ബോർഡിൽ സമവായം: കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ ധാരണ

വരുന്നു ഇരട്ട ന്യൂനമര്‍ദ്ദം; ശനിയാഴ്ച വരെ പരക്കെ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

മിന്നും ബൗളിങ് നിര; രഞ്ജിയില്‍ നിര്‍ണായക ലീഡ് പിടിച്ച് കേരളം

മുട്ട അലർജിയുള്ളവർ വിഷമിക്കേണ്ട; പോഷകങ്ങൾ ലഭിക്കാൻ മറ്റു വഴികളുണ്ട്

ശബരിമല ഭക്തര്‍ക്ക് നേരെ മദ്യപസംഘത്തിന്റെ ക്രൂരമര്‍ദനം; നാലുപേര്‍ പിടിയില്‍