Trump hints at possible US-China breakthrough in Busan meeting with Xi Jinping 
World

ചൈനയോട് മയപ്പെട്ട് ട്രംപ്; താരിഫ് കുറച്ചെന്ന് പ്രഖ്യാപനം; ഷി ജിങ്പിങ്ങുമായുള്ള 'ചര്‍ച്ച വന്‍ വിജയം'

ഫെന്റനൈലുമായി ബന്ധപ്പെട്ട താരിഫ് 20 ശതമാനത്തില്‍ നിന്നും 10 ശതമാനമായി കുറയ്ക്കും

സമകാലിക മലയാളം ഡെസ്ക്

ബുസാന്‍: താരിഫ് യുദ്ധത്തില്‍ ചൈനയ്ക്ക് എതിരായ നിലപാട് അമേരിക്ക മയപ്പെടുത്തുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ്ങുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നിര്‍ണായക തീരുമാനങ്ങള്‍. 'കൂടിക്കാഴ്ച വന്‍ വിജയം' എന്ന് അവകാശപ്പെട്ട ട്രംപ് ഫെന്റനൈലുമായി ബന്ധപ്പെട്ട താരിഫ് 20 ശതമാനത്തില്‍ നിന്നും 10 ശതമാനമായി കുറയ്ക്കുമെന്നും അതുവഴി മൊത്തത്തിലുള്ള താരിഫ് 57 ശതമാനത്തില്‍ നിന്നും 47 ശതമാനമാക്കുമെന്നും അറിയിച്ചു. അപൂര്‍വ ഭൂമി മൂലകങ്ങള്‍ സംബന്ധിച്ച വിഷയത്തിലും ധാരണയായെന്നും ട്രംപ് അറിയിച്ചു.

അമേരിക്കക്കാര്‍ക്കിടയില്‍ മരണനിരക്ക് വര്‍ദ്ധിപ്പിച്ച സിന്തറ്റിക് ഒപിയോയിഡ് വേദനസംഹാരി മരുന്നായ ഫെന്റനൈലിന്റെ ഉത്പാദനം തടയാന്‍ ചൈന കാര്യക്ഷമായി പ്രവര്‍ത്തിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് അറിയിച്ചതായും ട്രംപ് പ്രതികരിച്ചു. ഫെന്റനൈല്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചായിരുന്നു ചൈനയ്ക്ക് മേല്‍ യുഎസ് അധിക തീരുവ ചുമത്തിയത്.

അതേസമയം, ചൈനയും അമേരിക്കയും തമ്മിലുള്ള തര്‍ക്കം 'പരിഹരിച്ചു' എന്നും, 'വളരെ വേഗം' യുഎസ് ചൈന വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വരുത്താന്‍ കഴിയുമെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ചോ അതിന്റെ ഫലങ്ങളെക്കുറിച്ചോ ചൈന പ്രതികരിച്ചിട്ടില്ല.

കൂടിക്കാഴ്ച എത്രത്തോളം ഫലപ്രദമായിരുന്നു എന്നതിനും ട്രംപിന് അദ്ദേഹത്തിന്റേതായ ശൈലിയില്‍ ഉത്തരം ഉണ്ടായിരുന്നു. പൂജ്യം മുതല്‍ 10 വരെയാണ് അളവുകോലെങ്കില്‍ താനതിന് 12 നല്‍കും എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. താന്‍ ഉടന്‍ ചൈന സന്ദര്‍ശിക്കുമെന്നും ട്രംപ് അറിയിച്ചു. അടുത്ത വര്‍ഷം ഏപ്രിലില്‍ ചൈനീസ് സന്ദര്‍ശനം ഉണ്ടാകുമെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ട്രംപ് എഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി യുഎസിലേക്ക് മടങ്ങി.

US President Donald Trump said Thursday that he had agreed to cut fentanyl-related tariffs on China to 10% after talks with Xi Jinping in South Korea.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT