പദയാത്രയ്ക്കിടെ ഇരട്ട സ്ഫോടനമുണ്ടായപ്പോൾ/ വിഡിയോ സ്ക്രീൻഷോട്ട് 
World

ഇറാനില്‍ ഇരട്ട സ്‌ഫോടനം: 73 പേര്‍ കൊല്ലപ്പെട്ടു: സംഭവം ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപം

171 പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു

Author : സമകാലിക മലയാളം ഡെസ്ക്

കെര്‍മാന്‍: ഇറാനില്‍ ഇരട്ട സ്‌ഫോടനത്തില്‍ 73 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപമായിരുന്നു സ്‌ഫോടനമുണ്ടായത്. 171 പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു. 

ഖാസിം സുലൈമാനിയുടെ നാലാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി നൂറുകണക്കിന് പേരാണ് എത്തിയിരുന്നത്. ചടങ്ങുകളുടെ ഭാഗമായി ശവകുടീരത്തിലേക്ക് പദയാത്ര നടത്തുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. കെര്‍മാനിലെ സാഹെബ് അല്‍ സമാന്‍ പള്ളിക്ക് സമീപത്തുവച്ചായിരുന്നു സ്‌ഫോടനം. ഒരേ സമയത്തായിരുന്നു ഇരട്ട സ്‌ഫോടനം നടന്നത്. 

ഭീകരാക്രമണമാണ് നടന്നതെന്ന് കെര്‍മാന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു. പുറത്തുവരുന്ന വിഡിയോയില്‍ നിരവധി മൃതദേഹങ്ങള്‍ റോഡില്‍ ചിതറിക്കിടക്കുന്നത് കാണാം. 

2020ലാണ് യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ സുലൈമാനി കൊല്ലപ്പെടുന്നത്. ഇറാനിലെ ശക്തനായ നേതാവായിരുന്നു അദ്ദേഹം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമായിരുന്നു കൊലപാതകം നടന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി