വന്‍മതിലിന്റെ ഇടിച്ചുനിരത്തിയ ഭാഗം 
World

വന്‍മതില്‍ ഇടിച്ചുനിരത്തി!; ചൈനയില്‍ സ്ത്രീയും യുവാവും അറസ്റ്റില്‍

ചൈനയിലെ വന്‍മതില്‍ ഇടിച്ചുനിരത്തിയതിന് രണ്ടുപേര്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ചൈനയിലെ വന്‍മതില്‍ ഇടിച്ചുനിരത്തിയതിന് രണ്ടുപേര്‍ അറസ്റ്റില്‍. ഷാന്‍ക്‌സി പ്രവിശ്യയിലാണ് വന്‍മതില്‍ ഇടിച്ചുനിരത്തി ഇവര്‍ വഴിവെട്ടിയത്. 55 വയസ്സുള്ള ഒരു വനിതയും 38കാരനായ യുവാവുമാണ് അറസ്റ്റിലായിരിക്കുന്നത്. 

ഓഗസ്റ്റ് 24നാണ് വന്‍മതിലിന്റെ ഒരു ഭാഗം ഇടിച്ചുനിരത്തി ഇവര്‍ വഴിയുണ്ടാക്കിയത്. വന്‍മതിലിന് സമീപം കരാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇവര്‍, സൈറ്റിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ എളുപ്പവഴിയായിട്ടാണ് മതില്‍ ഇടിച്ചുനിരത്തിയത്. 

പരിഹരിക്കാനാകാത്ത തകരാറാണ് മതിലിന് സംഭവിച്ചത് എന്നാണ് പൊലീസ് പറയുന്നത്. മിങ് രാജവംശത്തിന്റെ കാലത്ത് നിര്‍മ്മിച്ച വന്‍മതില്‍, 1987ലാണ് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം