UAE announces early spring break holiday for all schools ഫയൽ
World

യുഎഇയില്‍ സ്‌കൂളുകള്‍ക്ക് രണ്ടാഴ്ച അവധി; ഇനി തുറക്കുക മാര്‍ച്ച് 23ന്

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി രാജ്യത്തുടനീളം വസന്തകാല അവധി ഒരാഴ്ച മുന്‍പ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്.

Author : സമകാലിക മലയാളം ഡെസ്ക്

ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി രാജ്യത്തുടനീളം വസന്തകാല അവധി ഒരാഴ്ച മുന്‍പ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. യുഎഇയില്‍ ഇനി വസന്തകാല അവധി കഴിഞ്ഞ് മാര്‍ച്ച് 23ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്നും വിദ്യാഭ്യാസമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഇതനുസരിച്ച് മാര്‍ച്ച് 9 തിങ്കളാഴ്ച മുതല്‍ സ്‌കൂള്‍ അവധി ആരംഭിക്കും. പൊതു, സ്വകാര്യ സ്‌കൂളുകളിലെയും സര്‍വകലാശാലകളിലെയും എല്ലാ വിദ്യാര്‍ഥികള്‍ക്കും അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍ക്കും രണ്ടാഴ്ചത്തെ അവധി ലഭിക്കും. രാജ്യത്തുടനീളമുള്ള ഒരാഴ്ചത്തെ വിദൂര പഠനത്തിനും അക്കാദമിക് കലണ്ടറിലെ ചെറിയ മാറ്റങ്ങള്‍ക്കും ശേഷമാണ് തീരുമാനം.

മാര്‍ച്ച് 9 വരെ റിമോട്ട് ക്ലാസുകള്‍ മാത്രമാണ് ഉണ്ടാവുക. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് റിമോട്ട് ക്ലാസുകളിലേക്ക് മാറിയത്.

UAE announces early spring break holiday for all schools

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം'; മുല്ലപ്പെരിയാറിൽ നിലപാട് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

SCROLL FOR NEXT