യുഎഇ ആശ്രിത വിസ:നിബന്ധനകള്‍ അറിയാം  ഫയല്‍
World

യുഎഇ ആശ്രിത വിസ: അഞ്ച് പേരെ കൊണ്ടുവരണമെങ്കില്‍ ശമ്പളം 10,000 ദിര്‍ഹം വേണം, നിബന്ധനകള്‍ അറിയാം

ആറാമത് ഒരാളെ കൂടി സ്‌പോണ്‍സര്‍ ചെയ്യണമെങ്കില്‍ ശമ്പളം 15,000 ദിര്‍ഹം ഉണ്ടാകണമെന്നും ഡിജിറ്റല്‍ ഗവണ്‍മെന്റിന്റെ നിര്‍ദേശത്തില്‍ പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: യുഎഇയില്‍ ആശ്രിത വിസയില്‍ ബന്ധുക്കളെ കൊണ്ടുവരുന്നതിന് പുതിയ നിബന്ധനകള്‍. അഞ്ച് ബന്ധുക്കളെ താമസ വിസയില്‍ കൊണ്ടുവരണമെങ്കില്‍ 10,000 ദിര്‍ഹം ശമ്പളവും താമസ സൗകര്യവും നിര്‍ബന്ധമാണ്. ആറാമത് ഒരാളെ കൂടി സ്‌പോണ്‍സര്‍ ചെയ്യണമെങ്കില്‍ ശമ്പളം 15,000 ദിര്‍ഹം ഉണ്ടാകണമെന്നും ഡിജിറ്റല്‍ ഗവണ്‍മെന്റിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

യുഎയിലേക്ക് ആറില്‍ കൂടുതല്‍ പേരെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള അപേക്ഷയില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (ഐസിപി) ഡയറക്ടര്‍ ജനറല്‍ തീരുമാനമെടുക്കും. പുതിയ നിയമം എന്ന് പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമല്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിലവിലെ നിയമം അനുസരിച്ച് യുഎഇയില്‍ റഡിസന്‍സ് വിസയുള്ളയാളുടെ ജീവിത പങ്കാളി, പ്രായപൂര്‍ത്തിയാകാത്ത മക്കള്‍, ഇരുവരുടെയും മാതാപിതാക്കള്‍ എന്നിവര്‍ക്കാണ് ആശ്രിത വിസ ലഭിക്കുക. നിലവിലെ നിയമം അനുസരിച്ച് റസിഡന്‍സ് വിസയില്‍ ജീവിത പങ്കാളിയെയും മക്കളെയും കൊണ്ടുവരുന്നതിന് 4000 ദിര്‍ഹമാണ് ശമ്പള പരിധി. അല്ലാത്ത പക്ഷം 3000 ദിര്‍ഹം ശമ്പളവും സ്വന്തം പേരില്‍ താമസ സൗകര്യവും ഉണ്ടാകണം.

സന്ദര്‍ശക വിസയിലുള്ള കുടുംബാംഗങ്ങളെ റസിഡന്‍സ് വിസയിലേക്ക് മാറ്റാനും അനുമതിയുണ്ട്. ഇതിന് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. 18 വയസ്സിനു മുകളിലുള്ളവര്‍ മെഡിക്കല്‍ പരിശോധനയ്ക്കും ഹാജരാകണം. കാലാകാലങ്ങളില്‍ പരിഷ്‌കരിക്കുന്ന റസിഡന്‍സ് വിസ നിയമം ഇതിന് ബാധകമായിരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി