അല്‍ മഫ്‌റഖിലെ ഷെയ്ഖ് ഷക്ബൂത്ത് മെഡിക്കല്‍ സിറ്റിക്ക് സമീപമുള്ള റോഡ് ഇനി ജോര്‍ജ് മാത്യു സ്ട്രീറ്റ് എന്നറിയപ്പെടും എക്സ്
World

ജോര്‍ജ് മാത്യു സ്ട്രീറ്റ്; അബുദാബിയിലെ റോഡിന് മലയാളി ഡോക്ടറുടെ പേര്

അല്‍ മഫ്‌റഖിലെ ഷെയ്ഖ് ഷക്ബൂത്ത് മെഡിക്കല്‍ സിറ്റിക്ക് സമീപമുള്ള റോഡ് ഇനി ജോര്‍ജ് മാത്യു സ്ട്രീറ്റ് എന്നറിയപ്പെടും.

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: യുഎഇയിലെ റോഡിന് മലയാളി ഡോക്ടറുടെ പേര്. ഇവിടുത്തെ ആരോഗ്യ മേഖലയ്ക്ക് ഗണ്യമായ സംഭാവന നല്‍കിയതിനുള്ള ആദരവായിട്ടാണ് ഇന്ത്യക്കാരനായ ഡോ. ജോര്‍ജ് മാത്യുവിന്റെ പേര് അബുദാബിയിലെ റോഡിന് നല്‍കിയത്. പത്തനംതിട്ട സ്വദേശിയാണ് ജോര്‍ജ് മാത്യു.

അല്‍ മഫ്‌റഖിലെ ഷെയ്ഖ് ഷക്ബൂത്ത് മെഡിക്കല്‍ സിറ്റിക്ക് സമീപമുള്ള റോഡ് ഇനി ജോര്‍ജ് മാത്യു സ്ട്രീറ്റ് എന്നറിയപ്പെടും. യുഎഇയുടെ വികസനത്തിന് വലിയ സംഭാവന നല്‍കിയ ആളുകളെ ആദരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്‍സിപ്പാലിറ്റി ആന്റ് ട്രാന്‍സ്‌പോര്‍ട്ടിന്റെ നീക്കം. പത്തനംതിട്ടയിലെ തുമ്പമണ്ണിലാണ് ഡോ. ജോര്‍ജ് മാത്യു വളര്‍ന്നത്. 1963ല്‍ മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടി. വിവാഹശേഷം കുടുംബത്തോടെയ യുഎഇയിലേക്ക് മാറുകയായിരുന്നു.

യുഎഇയുടെ രാഷ്ട്രപിതാവ് ശെയ്ഖ് സെയ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിച്ചതെന്നായിരുന്നു ഡോ. മാത്യു പ്രതികരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1967ല്‍ 26 ാം വയസില്‍ യുഎഇയില്‍ എത്തിയ ഡോ.ജോര്‍ജ് പിന്നീട് യുഎസിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും അല്‍ ഐനെക്കുറിച്ച് ശെയ്ഖ് സെയ്ദിന്റെ വിവരണം ഡോക്ടറെ ആകര്‍ഷിക്കുകയായിരുന്നു. അല്‍ ഐന്‍ റീജിയന്റെ മെഡിക്കല്‍ ഡയറക്ടറും 2001ല്‍ ഹെല്‍ത്ത് അതോറിറ്റി കണ്‍സള്‍ട്ടന്റും ഉള്‍പ്പെടെ നിരവധി സുപ്രധാന സ്ഥാനങ്ങള്‍ അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?