വിഡിയോ ദൃശ്യം 
World

അബുദാബിയെ ലക്ഷ്യമിട്ട് മിസൈലുകള്‍; പ്രതിരോധിച്ച് യുഇഎ സേന; പുലര്‍ച്ചെ 'ആകാശപ്പോര്' (വിഡിയോ)

രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ പ്രത്യാക്രമണത്തിലൂടെ തകര്‍ത്തതായി യുഎഇ പ്രതിരോധ മന്ത്രാലായം

Author : സമകാലിക മലയാളം ഡെസ്ക്

ദുബൈ: അബുദാബിയെ ലക്ഷ്യമിട്ട് ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം. ഇന്നു പുലര്‍ച്ചെയുണ്ടായ ആക്രമണം ചെറുത്തതായി യുഎഇ അറിയിച്ചു. 

അബുദാബിയെ ലക്ഷ്യമിട്ട് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ പ്രത്യാക്രമണത്തിലൂടെ തകര്‍ത്തതായി യുഎഇ പ്രതിരോധ മന്ത്രാലായം വ്യക്തമാക്കി. മുസൈല്‍ ഭാഗങ്ങള്‍ നഗരത്തില്‍ പതിച്ചെങ്കിലും നാശനഷ്ടമില്ല. ഏതു തരത്തിലുള്ള ആക്രമണത്തെയും പ്രതിരോധിക്കാന്‍ സൈന്യം സജ്ജമെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. 

കഴിഞ്ഞയാഴ്ച അബുദാബിയില്‍ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ മരിച്ചിരുന്നു. ആറു പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. 

മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ നിരവധി പേര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തെത്തുടര്‍ന്ന് അബുദാബി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഒരു മണിക്കൂറോളമാണ് പ്രവര്‍ത്തനം തടസ്സപ്പെട്ടത്. 

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എങ്കിലും യെമനിലെ ഹൂതി വിമതര്‍ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT